Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫിംഗർ ത്രീയിൽ ചൈനയുടെ കടന്നു കയറ്റം :ഇന്ത്യൻ സേനയുമായി മുഖാമുഖം: ആ നീക്കം ഉടൻ

10 SEPTEMBER 2020 02:49 PM IST
മലയാളി വാര്‍ത്ത

പാംഗോങ്ങിൽ ഇന്ത്യയും ചൈനയും കീരിയും പാമ്പും ആയുള്ള ആ സമീപനം തുടരുകയാണ്.... ഇന്ത്യ ഒരു നീക്കം നടത്തിയാൽ അതിനെ മറുകണ്ടം ചാടുന്ന രീതിയാണ് ചൈന ഇപ്പോൾ സ്വീകരിച്ചു പോരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാരകായുധങ്ങളുമായി ഇന്ത്യ ആക്രമിക്കാൻ എത്തിയതിന് പിന്നാലെ മറ്റൊരു നീക്കവും കൂടി ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ് ആണ്...

കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കുള്ള തന്ത്രപ്രധാന കുന്നുകളിൽ ഇന്ത്യൻസേന നിലയുറപ്പിച്ചിരുന്നു. ഇതിനു തൊട്ട് പിന്നാലെ ഫിംഗർ മൂന്നിലേക്ക് കടന്നുകയറാൻ ശ്രമിച്ചിരിക്കുകയാണ് ചൈന. തടാകക്കരയിലെ എട്ടു കുന്നുകളിലൊന്നായ തങ്ങളുടെ അധീനതയിലുള്ള ഫിംഗർ നാലിൽ പുതിയ സൈനികകേന്ദ്രം സ്ഥാപിച്ച ചൈന ചൊവ്വാഴ്ച രാത്രിമുതൽ ഫിംഗർ മൂന്നിലെ പൊതുപ്രദേശങ്ങളിലും കടന്നുകയറാൻ ശ്രമം തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു.


കാണാവുന്ന അകലത്തിൽ നിലയുറപ്പിച്ച് ഇരുസൈന്യവും പരസ്പരം പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ചുവരുകയാണിപ്പോൾ. മേഖലയിൽ ഗണ്യമായി സൈനികശക്തി കൂട്ടിയ ഇന്ത്യ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി സുഖോയ്, മിഗ് വിമാനങ്ങളെ ഉൾപ്പെടുത്തി വ്യോമപ്രകടനവും നടത്തുകയും ചെയ്തു. എല്ലാ സൈനിക വിഭാഗങ്ങളോടും കനത്തജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

പാംഗോങ് തടാകക്കരയിലെ കുന്നുകളിൽ ഫിംഗർ എട്ടാണ് ഇന്ത്യ അതിർത്തിയായി കാണുന്നത്. ചൈന നാലും. ഫിംഗർ നാലിന് ഒരുകിലോമീറ്റർ ഇപ്പുറംവരെ ഇന്ത്യയ്ക്ക് റോഡുണ്ട്. ഫിംഗർ എട്ടുവരെ നേരത്തേ കാൽനടയായി ഇന്ത്യൻ സൈന്യം റോന്തുചുറ്റിയിരുന്നു. ഇത് അസാധ്യമാക്കി ഫിംഗർ നാലിലിപ്പോൾ ചൈന സൈനിക പോസ്റ്റ് സ്ഥാപിച്ചു. ഫിംഗർ അഞ്ചിനും എട്ടിനും ഇടയിൽ കൂടുതൽ സൈനിക കേന്ദ്രങ്ങളും തുറന്നു. ചൈനയുടെ വാഹനങ്ങൾ മേഖലയിൽ കൂടുതൽ സാധനസാമഗ്രികൾ എത്തിക്കുന്നതായും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതായുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

പാംഗോങ് തടാകത്തിന് തെക്കുള്ള റിസാങ് ലാ പർവത നിരയിലെ ഉയരംകൂടിയ തന്ത്രപ്രധാന കുന്നുകളിലൊന്നായ മുഖ്പരി പ്രദേശത്തും റചിൻ ലായിലും ഇന്ത്യൻ സൈന്യം ആധിപത്യം പുലർത്തിയത് ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. മോൾഡോയിലും സ്പങ്കൂറിലും പാംഗോങ്ങിന് തെക്കും ഫിംഗർ നാലിലുമുള്ള ചൈനീസ് സൈനിക ക്യാമ്പുകളെ മുകളിൽനിന്ന് നേരിട്ട് വീക്ഷിക്കാനാവുംവിധമാണ് ഇന്ത്യൻ സൈന്യത്തിന്റെ സ്ഥാനം ഇപ്പോൾ ഉള്ളത്.


ഗോഡ് പാവോ മലനിരകളിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും വെടിയുതിർത്തതായും ആരോപിച്ച് ചൈന ചൊവ്വാഴ്ച പ്രകോപനം തുടങ്ങിയതോടെയാണ് അതിർത്തി കൂടുതൽ സംഘർഷഭരിതമായത്. അതിർത്തിയിലും വീണ്ടും അവർതന്നെ സംഘർഷം അഴിച്ചുവിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.. അതിർത്തി അശാന്തം ആകുമ്പോഴും ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്... കഴിഞ്ഞദിവസം അതിർത്തിയിൽ ചൈന നെറിക്കെട് കാട്ടിയിരുന്നു... വടികളും ലോഹദണ്ഡുകളും കുന്തങ്ങളും ചൈനീസ് ആയോധനകലകളിൽ ഉപയോഗിക്കുന്ന 'ഗ്വാൻഡോ' എന്നുപേരുള്ള മൂർച്ചയുള്ള ഉപകരണവുമടക്കമുള്ള മാരകായുധങ്ങളുമായാണ് ചൈനീസ് സൈന്യം ആക്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തി.. അതിർത്തിയിൽ നിന്നും ഞങ്ങൾ പിന്മാറിയെന്ന് അറിയിച്ച ചൈനയാണ് ഇത്രയും വലിയ ആയുധങ്ങളുമായി അതിർത്തിയിൽ ഇന്ത്യയ്ക്കെതിരെ വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്..... കിഴക്കൻ ലഡാക്കിലെ റിസാങ് ലാ പർവതനിരയിലെ മുഖാപരി പ്രദേശത്ത് നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ തുരത്തുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്നും സൈന്യം ചൊവ്വാഴ്ച അറിയിച്ചു.


പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തെ ഇന്ത്യൻ പോസ്റ്റിനുനേരെ വൈകീട്ട് ആറോടെ 50-60 പേരടങ്ങുന്ന ചൈനീസ് പട്ടാളക്കാർ എത്തിയതോടെയാണ് യഥാർഥ നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ രൂക്ഷമായതെന്നും സൈന്യം അറിയിച്ചു. ഇന്ത്യൻ സൈന്യം പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഗാൽവൻ തടാകത്തിലെ അക്രമത്തിനു സമാനമായ രീതിതന്നെയാണ് ചൈനീസ് പട്ടാളം ഇവിടെയും സ്വീകരിച്ചതെന്നും സൈന്യം വ്യക്തമാക്കി.

യഥാർഥ നിയന്ത്രണരേഖ പ്രദേശത്തെ സ്ഥിതിഗതികൾ പ്രശ്നരഹിതമായി കാത്തുസൂക്ഷിക്കാനും പ്രകോപനപരമായ നടപടികൾ ഒഴിവാക്കാനും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സൈന്യം പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയവും സേനയ്ക്കുണ്ടെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ ആദ്യം വെടിയുതിർത്തതിനാലാണ് ചൈനീസ് സൈന്യത്തിന് വെടിവെക്കേണ്ടിവന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യയുടെ പ്രകോപനം ഇരുരാജ്യത്തിന്റെയും ഉഭയകക്ഷിബന്ധത്തെ ബാധിച്ചതായും ചൈനയുടെ ഒരിഞ്ചുഭൂമിപോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ലിജിയാൻ കൂട്ടിച്ചേർത്തു. പ്രശ്നപരിഹാരത്തിന് ചർച്ചയിൽ ഉറച്ചുനിൽക്കും. ഇന്ത്യ സൈനികരെ അച്ചടക്കം പഠിപ്പിക്കണം. തെറ്റായ വാർത്ത പെരുപ്പിച്ച് പ്രചരിപ്പിക്കുകയാണ് ഇന്ത്യയെന്നും ലിജിയാൻ കുറ്റപ്പെടുത്തി.

ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നപരിഹാരത്തിന് സൈനികപിന്മാറ്റവും ലഘൂകരണവുമാണ് മുന്നിലുള്ള പ്രായോഗിക സമീപനമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (2 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (16 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (33 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

Malayali Vartha Recommends