റഫേലിന് ലഭിച്ചത് ലോകത്തെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെ; സുവര്‍ണ്ണാസ്ത്രങ്ങളെന്ന വ്യോമസേനയുടെ സേനാ വിഭാഗത്തിന് ആശംസകള്‍ നേർന്ന് ധോണി

റഫേല്‍ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയുടെ അഭിനന്ദനം. വ്യത്യസ്ത യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയതോടെ മാരക പ്രഹരശേഷിയാണ് ഇന്ത്യന്‍ വ്യോമസേന കൈവരിച്ചിരിക്കുന്നതെന്ന് ധോണി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
വ്യോമസേന പൈലറ്റുമാരെ ലോകത്തിലെ മികച്ച ഫൈറ്റര്‍ പൈലറ്റുകളെന്ന് അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ ഭാഗമായതിലൂടെ 4.5 തലമുറ യുദ്ധ വിമാനങ്ങള്‍ക്ക് ലോകത്തെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെയാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. വ്യത്യസ്ത തരം യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയതോടെ മാരക പ്രഹരശേഷിയാണ് ഇന്ത്യന്‍ വ്യോമസേന കൈവരിച്ചിരിക്കുന്നത്. സുവര്‍ണ്ണാസ്ത്രങ്ങളെന്ന വ്യോമസേനയുടെ സേനാ വിഭാഗത്തിന് ആശംസകള്‍ അറിയിക്കുന്നു. തന്റെ ഇഷ്ടവിമാനങ്ങളായ മിറാഷ് 2000, സുഖോയ് വിമാനങ്ങളുടെ സേവന നേട്ടങ്ങള്‍ മറികടക്കാന്‍ റഫേലിന് കഴിയട്ടെയെന്നും ധോണി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























