രണ്ടാം ഘട്ടം വിജയകരം; സിറം വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക്

രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നതായി ഐസിഎംആര്‍. കാഡില്ലയും ഭാരത് ബയോടെകും വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ നടപടികളുമായി കമ്ബനികള്‍ മുന്നോട്ടു പോകുകയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ ബി ത്രീ ട്രയലാണ് പൂര്‍ത്തിയായത്. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും. പതിനാല് കേന്ദ്രങ്ങളിലായി 1500 രോഗികളിലാണ് പരീക്ഷണം നടത്തുക. ഇതിന് ആവശ്യമായ അംഗീകാരം നേടിയെടുക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ നൂറ് വര്‍ഷമായി പ്ലാസ്മ ചികിത്സ വിവിധ രൂപങ്ങളില്‍ നടത്തുന്നുണ്ട്. വിവിധ വൈറസ് അണുബാധകളെ നേരിടുന്നതിനാണ് ഇത് നടത്തുന്നത്. കോവിഡ് ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് ഫലപ്രദമാണോ അല്ലയോ എന്നതിനെ സംബന്ധിച്ച് പഠനം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha