ആരോഗ്യമേഖലയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം

കോവിഡ് ബാധിതരുടെ വന്‍ വര്‍ധനയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ആരോഗ്യമേഖലയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓക്‌സിജന്‍ ലഭിക്കാതെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.
പ്രതിദിനം ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തില്‍ 2800 മെട്രിക് ടണ്‍ ഓക്‌സിജനാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. കോവിഡ് ബാധിതര്‍ക്കും മറ്റു ചികിത്സകള്‍ക്കും കൂടിയാണിത്. എന്നാല്‍, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതു പ്രകാരം രാജ്യത്താകെ 2700 മെട്രിക് ടണ്‍ മാത്രമാണ് ആരോഗ്യമേഖലയ്ക്കായി ഉല്‍പാദിപ്പിക്കുന്നതെന്നാണ് ഗ്യാസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ കണക്ക്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 700 മെട്രിക് ടണ്‍ മാത്രമായിരുന്നു ഉല്‍പാദനം.
ആകെ ഉല്‍പാദനത്തിന്റെ 15% നേരത്തേ ആരോഗ്യമേഖലയ്ക്കും ബാക്കി വ്യവസായമേഖലയ്ക്കും എന്നതായിരുന്നു സ്ഥിതി. ഇപ്പോള്‍ 55% ആരോഗ്യമേഖലയ്ക്കാണെങ്കിലും കോവിഡ് വ്യാപനത്തിലെ കുതിപ്പു മൂലം പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ആശുപത്രികള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha