കര്‍ഷക ബില്ല് രാജ്യ സഭയിലും ലോക്‌സഭയിലും പാസായി; പക്ഷേ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഹരിയാനയില്‍ കര്‍ഷകര്‍ ദേശീയ പാത ഉപരോധിച്ചു; പഞ്ചാബിലും സമരം ആളി കത്തുന്നു

ലോക്‌സഭയിലും രാജ്യസഭയിലും കര്‍ഷക ബില്ല് പാസാക്കിയത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണെങ്കിലും ബില്ലിനെതിരെ പ്രതിഷേധം ആളി കത്തുകയാണ്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നു. ഹരിയാനയില്‍ ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ നാഷണല്‍ ഹൈവേ 344 ഉള്‍പ്പെടെയുള്ള പാതകള്‍ ഉപരോധിക്കുകയാണ്. രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ അതേ സാഹചര്യത്തിലാണ് കര്‍ഷകരുടെ പ്രതിഷേധങ്ങളുടെ വാര്‍ത്തകളും പുറത്ത് വരുന്നത്.ഹരിയാനയിലെ യമുനാനഗറില്‍ നിരവധി കര്‍ഷകരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
യമുനാനഗറിലെ പ്രതിഷേധങ്ങള്‍ നയിക്കുന്നത് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) സംസ്ഥാന പ്രസിഡന്റ് ഗുര്‍നം സിംഗ് ചരണിയുടെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രതിഷേധങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷകന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.നേരത്തെ കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയ കുരുക്ഷേത്രയിലും കര്‍ഷകര്‍ ദേശീയ പാതയും സംസ്ഥാന പാതയും ഉപരോധിച്ചു. പഞ്ചാബിലും കര്‍ഷക സമരങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവിടെ കര്‍ഷകര്‍ക്കൊപ്പം സമരമുഖത്തുണ്ട്. അതേസമയം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യസഭ കാര്‍ഷിക ബില്ലുകള്‍ പാസാക്കുകയും ചെയ്തു.
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് രാജ്യസഭ പാസാക്കിയിരിക്കുന്നത്. രാജ്യമെമ്പാടും കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ്, ലോക് സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ ബില്‍ പാസാക്കിയിരിക്കുന്നത്. കാര്‍ഷിക ബില്ലുള്‍ സഭയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ നാടകീയ സംഭവങ്ങളായിരുന്നു രാജ്യസഭയില്‍ അരങ്ങേറിയത്. ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്.
https://www.facebook.com/Malayalivartha