Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അതുല്യ പ്രതിഭ; ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗായകൻ

25 SEPTEMBER 2020 04:42 PM IST
മലയാളി വാര്‍ത്ത

പ്രിയപ്പെട്ട എസ്‌പി ബാലസുബ്രമണ്യത്തിന്റെ മരണം ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നടങ്കം സങ്കടത്തിലാക്കിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്‌മണ്യം. പതിനാറ് ഇന്ത്യൻ ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പാടിയതിന്റെ ക്രെഡിറ്റും ഈ അതുല്യ ഗായകന് സ്വന്തമാണ്.

മനം കുളിർപ്പിക്കുന്ന മികച്ച പത്ത് ഗാനങ്ങൾ;

നിലാവേ വാ സെല്ലാതേ വാ.. (ചിത്രം-മൗനരാഗം,സംഗീത സംവിധായകൻ-ഇളയരാജ)

ഇളയനിലാ..പൊഴിഗിരതേ.. ( ചിത്രം-പയനങ്ങൾ മുടിവതിലൈ, സംഗീത സംവിധാകൻ-ഇളയരാജ)

എന്നാ സത്തം ഇന്ത നേരം... ( ചിത്രം- പുന്നഗൈ മന്നൻ, സംഗീത സംവിധായകൻ- ഇളയരാജ)

മണ്ണിൽ ഇന്ത കാതൽ അൻട്രി... (ചിത്രം- കേളടി കൺമണി, സംഗീത സംവിധായകൻ-ഇളയരാജ)

തങ്ക താമരൈ മഗളെ... (ചിത്രം- മിൻസാര കനവ്, സംഗീത സംവിധായകൻ- എ.ആർ റഹ്‌മാൻ)

കണ്ണാൽ പേസും പെണ്ണേ... ( ചിത്രം- മൊഴി,സഗീത സംവിധായകൻ- വിദ്യാസാഗർ)

തേരേ മേരേ ബീച്ച് മേം... ( ചിത്രം- ഏക് തുജേ കേലിയേ , സംഗീത സംവിധായകൻ- ലക്ഷ്‌മികാന്ത്-പ്യാരിലാൽ)

ദിൽ ദീവാനാ ( ചിത്രം-മേനേ പ്യാർ കിയാ, സംഗീത സംവിധായകൻ- രാം ലക്ഷ്‌മൺ)

ഓംകാര നാദാനു സന്താനാ.. ( ചിത്രം- ശങ്കരാഭരണം , സംഗീത സംവിധായകൻ- കെ വി മഹാദേവൻ)

വേദം അനുവനുവുന നാദം... (ചിത്രം-സാഗര സംഗമം, സംഗീത സംവിധായകൻ- ഇളയരാജ )

ആറ് ദേശീയ അവാർഡുകൾ

 

1979 ഓംകാര നാദാനു സന്താനാ.. , ശങ്കരാഭരണം

1981 തേരേ മേരേ ബീച്ച് മേം, ഏക് തുജേ കേ ലിയേ

1983 വേദം അനുവനുവുന നാദം..., സാഗര സംഗമം

1988 ചെപ്പല്ലാനി ഉണ്ടി,രുദ്രവീണ

1995 ഉമ്മണ്ടു ഗുമണ്ടു ഗാന ഗരാജേ ബാദര, സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവൈ

1996 തങ്ക താമരൈ, മിൻസാര കനവ്


സംഗീത രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ മാനിച്ച് രാജ്യം 2001ൽ എസ് പി ബിക്ക് പദ്‌മശ്രീ നൽകി ആദരിച്ചു. പത്ത് വർഷത്തിന് ശേഷം 2011ൽ പദ്‌മഭൂഷണും മഹാഗായകനെ തേടിയെത്തി. 12 മണിക്കൂറിൽ 21 ഗാനങ്ങൾ

കന്നട സംവിധായൻ ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറിൽ 21 ഗാനങ്ങൾ റെക്കോർഡ് ചെയ്‌ത് എസ് പി ബി ചരിത്രത്തിൽ ഇടംനേടി. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മണിയ്‌ക്കും രാത്രി ഒമ്പത് മണിയ്‌ക്കും ഇടയിൽ ആയിരുന്നു മറ്റൊരു ഗായകനും അവകാശപ്പെടാൻ കഴിയാത്ത ആ അത്‌ഭുത നേട്ടം എസ്.പി ബാലസുബ്ര‌ഹ്‌മണ്യം കൈവരിച്ചത്. ഹിന്ദിയിൽ ഒരു ദിവസം 16 ഗാനങ്ങളും തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.

ഗായകൻ മാത്രമല്ല സംഗീത സംവിധായകനായും നിർമ്മാതാവായും നടനായും എസ്.പി.ബി സിനിമാലോകത്ത് തിളങ്ങി. ഡബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിനായി. യാദൃശ്‌ചികമായാണ് ബാലചന്ദറിന്റെ മന്മഥലീല എന്ന ചിത്രത്തിൽ അദ്ദേഹം ഡബിംഗ് ആർട്ടിസ്റ്റ് ആകുന്നത്. കമൽഹാസൻ, രജനീകാന്ത്, വിഷ്‌ണുവർദ്ധൻ, സൽമാൻ ഖാൻ, ഭാഗ്യരാജ്, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, രഘുവരൻ തുടങ്ങി നടന്മാർക്ക് അദ്ദേഹം ശബ്‌ദം നൽകിയെന്നത് പുതു തലമുറയ്‌ക്ക് അധികം അറിയാത്ത കാര്യമാണ്. ദശാവതാരത്തിന്റെ തെലുങ്ക് പതിപ്പിൽ സ്ത്രീ ശബ്‌ദമടക്കം ഏഴ് കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ശബ്‌ദം നൽകിയത്. ഡബ്ബിംഗ് രംഗത്തെ എസ്.പി.ബിയുടെ സംഭാവനയ്‌ക്ക് ചെറുതും വലുതുമായ ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിൽ ബെൻ കിംഗ്‌സ്‌ലിക്ക് ശബ്‌ദം നൽകിയതും എസ് പി ബി ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends