റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിലും ;സ്‍പുട്‍നിക് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നല്‍കി. മനുഷ്യരിൽ 2,3 ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം

റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിലും. സ്‍പുട്‍നിക് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നല്‍കി. മനുഷ്യരിൽ 2,3 ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. ഡോ.റെഡി ലാബ്സ് ആണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയിൽ നല്‍കി തുടങ്ങാനാകുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത് .വാക്സിന്‍ പരീക്ഷണം നടത്താന്‍ സന്നദ്ധത അറിയിച്ച ഇരുപത് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ..
സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനുള്ള മരുന്ന് കമ്പനിയായ ഡോ. റെഡ്ഡിയുടെ ആവശ്യം ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു . ആദ്യഘട്ട പരീക്ഷണം ചെറിയ ഒരു സംഘത്തിലാണ് നടത്തിയത്.
സെപ്തംബർ ഒന്ന് മുതൽ റഷ്യയിൽ മൂന്നാംഘട്ട മരുന്ന് പരീക്ഷണം നടന്നുവരികയാണ്. 40000 പേരിലാണ് മരുന്ന് കുത്തിവെയ്ക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ പരീക്ഷണം നടത്തുന്നതിന് കമ്പനി ഡ്രഗ് കൺട്രോളറുടെ മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യകതകളും പാലിക്കണമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതിലുള്ള പരീക്ഷണങ്ങൾക്ക് മുതിരുന്നതിന് മുമ്പായി ചെറിയൊരു സംഘത്തിൽ മരുന്ന് പരീക്ഷിക്കാനാണ് ഡോ. റെഡ്ഡീസ് ലാബിന് ലഭിച്ചിട്ടുള്ള നിർദേശം.
ഡിസംബറോടെ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. 2021ന്‍റെ രണ്ടാം പാദത്തിൽ ലോകത്ത് ഒട്ടാകെ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു.
https://www.facebook.com/Malayalivartha