തിടുക്കപ്പെട്ട് പാര്‍ട്ടി പ്രഖ്യാപനമല്ല വേണ്ടത്; ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് നടന്‍ വിജയ്

ഇളയദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ചർച്ചയാകുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് നടന്‍ വിജയ് പറഞ്ഞു . തിടുക്കപ്പെട്ട് പാര്‍ട്ടി പ്രഖ്യാപനമല്ല വേണ്ടത്. ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്ന് ആരാധക സംഘടനയോട് വിജയ് പറഞ്ഞു . സന്നദ്ധസഹായങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആരാധക സംഘടനയോട് വിജയ് നിര്‍ദ്ദേശിച്ചു . ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് നിര്‍ദേശം നല്‍കി.
രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കുന്നതിനിടെ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടന്‍ വിജയ് കൂടിക്കാഴ്ച നടത്തി . ചെന്നൈയിലെ വസതിയിലായിരുന്നു യോഗം നടത്തിയത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യം ആരാധക സംഘടന ആവര്‍ത്തിച്ചു പറഞ്ഞു. 2021 ല്‍ മത്സരിക്കണമെന്നായിരുന്നു വിജയ് മക്കള്‍ ഇയക്കത്തിന്‍റെ അഭ്യര്‍ത്ഥന നടത്തിയത്. പക്ഷേ ജനങ്ങള്‍ക്കിടയില്‍ ആദ്യം ഇറങ്ങി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് വിജയ് യോഗത്തില്‍ പറഞ്ഞു. വിജയ് മക്കള്‍ ഇയത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കണമെന്ന് വിജയ് നിര്‍ദ്ദേശിച്ചു .
https://www.facebook.com/Malayalivartha