\'ദേശി എയര്‍ ഫോഴ്‌സ് 1\' ലോകം ചുറ്റാന്‍ ആകാശത്തെ പടക്കുതിരയെ സ്വന്തമാക്കാന്‍ മോഡി

ലോക രാജ്യങ്ങളുടെ മുന്‍ നിരയിലെത്താനുള്ള ഇന്ത്യയുടെ കുതിപ്പിന് പ്രൗഡിയേകാന്‍ മോഡിയുടെ പുതിയ തന്ത്രം. അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വന്തം വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിന്റെ മാതൃകയില്‍ ഇന്ത്യയും സ്വന്തമാക്കുന്നു അതുപോലെ ഒരെണ്ണം, പറഞ്ഞാല്‍ അതിനും മുകളില്‍ നില്‍ക്കുന്ന ഒരെണ്ണമാണ് മോഡി ലക്ഷ്യമിടുന്നത്. നാളെ ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി വളരുന്ന ഇന്ത്യ അതിനുള്ള ഇമേജ് ബില്‍ഡിംഗിന്റെ ഭാഗമായാണ് പ്രത്യേക വിമാനം വാങ്ങാന്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയായ ശേഷം വിദേശ പര്യടനം ശീലമാക്കിയതിന് പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനം നേരിടുന്നതിന് ഇടെയാണ് പ്രധാനമന്ത്രി കോടാനുകോടികളുടെ വിമാനം വാങ്ങുന്നത്. എന്നാല്‍ വിമര്‍ശനത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ വേണ്ടി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കും പ്രത്യേക വിമാനം വാങ്ങാനാണ് കേന്ദ്രസര്‍ക്കാറര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വിജയകരമായി നടത്തിയ മംഗള്‍യാന്‍ വിക്ഷേപണത്തോടെ ഇന്ത്യയുടെ ഇമേജ് ലോക രാഷ്ടങ്ങള്‍ക്കിടയില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ലോക രാഷ്ട്ര നേതാക്കള്‍ ഉപയോഗിക്കുന്ന പ്രത്യേക വിമാനങ്ങളില്‍ ഒന്ന് മോദിക്ക് വേണ്ടിയും വാങ്ങാന്‍ ഉള്ള തീരുമാനം കൗതുകതോടെയാണ് ലോകം വീക്ഷിക്കുന്നത്. പട്ടിണി പാവങ്ങളുടെ രാജ്യമല്ല ഇപ്പോള്‍ ഇന്ത്യ എന്ന് ലോകത്തെ അറിയിക്കാന്‍ ഉള്ള പുറപ്പാടിലാണ് മോദി സര്‍ക്കാര്‍ എന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.
അതേ സമയം രാജ്യത്തിനകത്ത് വിമര്‍ശനം ഉയരും എന്ന് മനസ്സിലാക്കി അതിന്റെ കാഠിന്യം കുറയ്ക്കാന്‍ ഒരെണ്ണം പ്രസിഡന്റിനും വാങ്ങാന്‍ ഉള്ള തന്ത്രജ്ഞതയും മോദി കാട്ടിയത് ശ്രദ്ധേയമായി. സുരക്ഷയ്ക്ക് വേണ്ടിയുള്ള തീരുമാനം എന്നതില്‍ കവിഞ്ഞു ഇതിന് മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. ലോക വിമാന നിര്‍മ്മാതാക്കളില്‍ വമ്പന്മാരായ അമേരിക്കന്‍ കമ്പനി ബോയിങ് നിര്‍മ്മിക്കുന്ന 777 300 വിഭാഗത്തില്‍ പെട്ട യാത്ര വിമാനമാണ് മോദിക്ക് ഒരുങ്ങുന്നതെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെയാകും ഈ വിമാനം ദേശി എയര്‍ ഫോഴ്‌സ് എന്ന ഓമനപ്പേരില്‍ ഇന്ത്യയില്‍ എത്തുക. പ്രധാന മന്ത്രിക്കും പ്രസിഡന്റിനും ഓരോന്ന് എന്ന നിലയില്‍ രണ്ടെണ്ണം ഇന്ത്യയില്‍ എത്തുമ്പോള്‍ ഏറ്റവും ചുരുങ്ങിയ ചെലവ് 32000 കോടി രൂപ എങ്കിലും ആകുമെന്ന് കണക്കാക്കപ്പെടുന്നു.
ഈ വിമാനത്തിന്റെ ഏറ്റവും മുന്തിയ തരത്തില്‍ ഉള്ളതാണ് വാങ്ങുന്നതെങ്കില്‍ ചെലവ് 41000 കോടി രൂപ വരെയായും ഉയരും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ രാഷ്ട്ര തലവന്മാരുടെ വിദേശ സന്ദര്‍ശന ദൗത്യം കൂടിയതും ഭീകര ആക്രമണം ഉള്‍പ്പെടെയുള്ള സാധ്യതകളും മുന്നില്‍ കണ്ടാണ് പ്രത്യേക വിമാനം എന്ന ആശയം രൂപപ്പെടുന്നത്.
ഒബാമയുടെ വിമാനം കണക്കെ മിസൈല്‍ ആക്രമണം തടുക്കാന്‍ ഉള്ള കെല്‍പ്പാടെയാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വിമാനങ്ങള്‍ എത്രയും പെട്ടെന്ന് സ്വന്തമാക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് പ്രധിരോധ മന്ത്രി മനോഹര്‍ പരീക്കരിന്റെ നേതൃത്വത്തില്‍ ശ്രമം ഊര്‍ജ്ജിതമായി. അധ്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ബോയിങ് 777 300 ഇ ആര്‍ മോഡല്‍ എന്ന ഏറ്റവും നവീനമായ വിമാനമാണ് ഇന്ത്യന്‍ നേതാക്കള്‍ക്കായി എത്തുക. നിലവില്‍ ജമ്പോ ജെറ്റ് 747 നെ മാറ്റി നിര്‍ത്തിയാകും \'\'എയര്‍ ഇന്ത്യ വണ്‍ \'\' ശ്രേണിയിലേക്ക് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങള്‍ എത്തുക. ഇപ്പോഴത്തെ ജമ്പോ ജെറ്റുകളെ സമനമായ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യും. ഇവയ്ക്കു മിസൈല്‍ ആക്രമണ പ്രധിരോധ ശേഷി ഇല്ലെന്നതാണ് പ്രധാന പോരായ്മയായി കണക്കാക്കപ്പെടുന്നത്. ഉന്നത മന്ത്രാലയ വൃത്തങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് പലവട്ടം കൂടിക്കാഴ്ച നടത്തിയാണ് \'\'എയര്‍ ഇന്ത്യ വണ്‍ \'\' ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























