കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

നമ്മൾ വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി... ഇത്തവണയും എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-
നമ്മുടെ നാടിന്റെ നാളേയ്ക്കായി... മഹാമാരിയിലും പ്രളയത്തിലും തണലായവർ; പ്രതിസന്ധികളിൽ നമുക്ക് താങ്ങാവട്ടെ ഈ കൈകൾ! നമ്മൾ ഒരു വലിയ പ്രതിസന്ധിയുടെ നിഴലിലാണ്. ആഗോള യുദ്ധങ്ങളും പടരുന്ന സാമ്പത്തിക തകർച്ചയും സാധാരണക്കാരന്റെ അടുക്കളയുടെ താളം തെറ്റിക്കാൻ പോകുകയാണ്. ഇന്ധനവിലയും സാധനങ്ങളുടെ പൊള്ളുന്ന വിലക്കയറ്റവും വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനകളാണ്.
ഇങ്ങനെയൊരു കാലത്ത്, വെറുമൊരു ഭരണമാറ്റമല്ല നമുക്ക് വേണ്ടത്; നമ്മളെ ചേർത്തുപിടിക്കുന്ന ഒരു കരുത്തുറ്റ കൈയാണ്. പ്രളയവും മഹാമാരിയും വന്നപ്പോൾ ലോകം മുഴുവൻ തളർന്നപ്പോഴും, നമ്മൾ സുരക്ഷിതരായിരുന്നു. പട്ടിണിയില്ലാത്ത, ചികിത്സ മുടങ്ങാത്ത ഒരു കേരളം നമുക്കുണ്ടായിരുന്നു. അത് അസാധ്യമായ ഒന്നായിരുന്നില്ല, മറിച്ച് ഒരു ഭരണകൂടത്തിന്റെ കരുതലായിരുന്നു. ഒരിക്കൽ കൂടി ആ കരുതൽ നമുക്ക് വേണം.
കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും. വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും. വിവേകത്തോടെ ചിന്തിക്കാം, വികാരത്തോടെയല്ല. നമ്മെ സംരക്ഷിച്ച, നമ്മെ നയിച്ച ആ കൈകൾ തന്നെ വീണ്ടും ഉണ്ടാവണം.അതിജീവനത്തിനായി, നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി... ഇത്തവണയും എൽ.ഡി.എഫ് തന്നെ!
https://www.facebook.com/Malayalivartha






















