കാബൂളില്‍ ഭീകരാക്രമണത്തില്‍ രണ്ടു ഇന്ത്യക്കാരുള്‍പ്പടെ 5 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പാലസ് ഗസ്റ്റ് ഹൗസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ഇന്ത്യക്കാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിനു നേരെയായിരുന്നു ആക്രമണം. വെടിവയ്പ് അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു. 40തില്‍ അധികം പേര്‍ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. ചിലര്‍ ഭക്ഷണം കഴിക്കുകയും മറ്റുള്ളവര്‍ സംഗീതകച്ചേരിയില്‍ പങ്കെടുക്കുകയുമായിരുന്നുവെന്നും കാബൂള്‍ പൊലീസ് ചീഫ് അബ്ദുല്‍ റഹ്മാന്‍ റാഹിമി പറഞ്ഞു.
അഞ്ചു പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ആയുധധാരികളില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ചു ഇന്ത്യക്കാരാണ് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നത്. രണ്ടു പേര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ സുരക്ഷിതരാണ്. ഇവരെ ഇന്ത്യന്‍ എംബസിയിലെത്തിച്ചിട്ടുണ്ടെന്നും റാഹിമി കൂട്ടിച്ചേര്‍ത്തു. ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നവരെ ആയുധധാരികള്‍ ബന്ദികളാക്കിയിരുന്നു. ഇവരെ അഫ്ഗാന്‍ സേന മോചിപ്പിച്ചു. ഇതിനിടെ ഉണ്ടായ ആക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. എന്താണ് ആക്രമണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























