മകളുടെ അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാൻ അച്ഛനും അമ്മയും കണ്ടെത്തിയ വഴി കൊടും ക്രൂരത! ആറുമാസം ഗര്‍ഭിണിയായ ഇരുപതുകാരിയായ മകളെ തന്ത്രപൂർവം റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുപോയി... മഴു ഉപയോഗിച്ച് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചെയ്തത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും! അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ച ക്രൂരത....

അവിവാഹിതയായ ഇരുപത് വയസുള്ള മകള്‍ ഗര്‍ഭിണിയായതോടെ അപമാന ഭയത്താല്‍ രക്ഷിതാക്കള്‍ ചെയ്തത് കടുംകൈ.
മഴു ഉപയോഗിച്ച് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചാണ് കുടുംബം മകളുടെ അവിഹിത ഗര്‍ഭത്തെ ഒളിപ്പിച്ചത്. കുടുംബത്തിന് അപമാനമാകുമെന്ന് ഭയന്നാണ് രക്ഷിതാക്കള്‍ ഈ കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവം ഇങ്ങനെയാണ്...
ഒക്ടോബര്‍ 25ന് നവാബ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അല്‍ബാപൂരിലെ റെയില്‍വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു.
താമസിയാതെ കിഷുന്ദസ്പൂര്‍ ഗ്രാമവാസിയായ കമലേഷ് കുമാര്‍ യാദവ് തന്റെ മകളാണെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചു.
മകളെ കാണാതായി എന്നായിരുന്നു പൊലീസിനോട് ഇയാള്‍ പറഞ്ഞത്. മൃതദേഹം പിതാവ് തിരിച്ചറിഞ്ഞതോടെ അജ്ഞാതര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302 കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് രക്ഷിതാക്കള്‍ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് മനസിലായത്.
കമലേഷ് കുമാര്‍ യാദവും ഇയാളുടെ ഭാര്യ അനിത ദേവിയും കുറ്റമേല്‍ക്കുകയായിരുന്നു. മകള്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് തങ്ങള്‍ വൈകിയാണ് മനസിലാക്കിയതെന്നും, അസുഖബാധിതയായ മകളെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
ഗര്‍ഭം അലസിപ്പിക്കുവാന്‍ കഴിയാത്തതിനാലാണ് മകളെ കൊലപ്പെടുത്താന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും, കുടുംബത്തിന്റെ അഭിമാനം ഓര്‍ത്താണ് ഇങ്ങനെ ചെയ്തതെന്നും പൊലീസിനോട് രക്ഷിതാക്കള്‍ വെളിപ്പെടുത്തി.
മകളെ രാത്രിയില്‍ അലാപൂരിനടുത്ത് റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു.
https://www.facebook.com/Malayalivartha

























