ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ നാവിക സേനകളുടെ ബംഗാള്‍ ഉള്‍ക്കടലിലെ സംയുക്ത സേനാഭ്യാസത്തിന് തുടക്കം

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ നാവിക സേനകള്‍ നടത്തുന്ന സംയുക്ത സേനാഭ്യാസത്തിന് (മലബാര്‍ എക്‌സര്‍സൈസ്) തുടക്കമായി. 6 വരെയുള്ള അഭ്യാസത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യയുടെ 4 യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലുമാണ് പങ്കെടുക്കുന്നത്. രണ്ടാം ഘട്ടം ഈ മാസം പകുതിയോടെ അറബിക്കടലില്‍ നടക്കും.
നാല് സേനകള്‍ ഒന്നിക്കുന്നുവെന്ന സന്ദേശം ചൈനയ്ക്കു നല്‍കാനും കൂടി ലക്ഷ്യമിട്ടാണ് അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്തോ - പസിഫിക് സമുദ്ര മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്ത നീക്കങ്ങള്‍ അഭ്യസിക്കും.
ഇന്ത്യ, യുഎസ്, ജപ്പാന്‍ സേനകള്‍ നടത്തുന്ന വാര്‍ഷിക അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയാണ് ഇക്കുറി ഓസ്‌ട്രേലിയയെ ക്ഷണിച്ചത്. ഇതിനു മുന്‍പ് 2007-ലാണ് 4 രാജ്യങ്ങളും സംയുക്ത അഭ്യാസം നടത്തിയത്. സമുദ്രാതിര്‍ത്തി ലംഘിക്കാനുള്ള നീക്കം ചൈന സജീവമാക്കിയ സാഹചര്യത്തില്‍ സംയുക്ത ശക്തിപ്രകടനം അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
https://www.facebook.com/Malayalivartha

























