പ്രണയത്തെ എതിര്‍ത്ത കാമുകിയുടെ സഹോദരനെ വെടിവെച്ച് കൊന്ന യൂട്യൂബറും കൂട്ടാളികളും അറസ്റ്റില്‍

പ്രണയ ബന്ധത്തെ എതിര്‍ത്തതിന് കാമുകിയുടെ സഹോദരനും നോയിഡ സെക്ടര്‍ 31-ല്‍ താമസക്കാരനുമായ കമല്‍ ശര്‍മ എന്ന 26-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ യൂട്യൂബറും സുഹൃത്തുക്കളും അറസ്റ്റിലായി. നോയിഡ സെക്ടര്‍-53 സ്വദേശിയായ പ്രമുഖ യൂട്യൂബര്‍ നിസാമുല്‍ ഖാന്‍, ഇയാളുടെ സുഹൃത്തുക്കളായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരാണ് നോയിഡ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 28-നാണ് സംഭവമുണ്ടായത്. ഇവരുടെ ബൈക്കുകളും തോക്കും വെടിയുണ്ടകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി ജോലി കഴിഞ്ഞ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കമല്‍ അക്രമത്തിനിരയായത്.
അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കമലിന്റെ സഹോദരിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍വിളി വിവരങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിയുകയായിരുന്നു.
സഹോദരിയും നിസാമുലും തമ്മില്‍ അടുപ്പത്തിലാണെന്നറിഞ്ഞ കമല്‍ സഹോദരിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും നിസാമുലിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കമലിനെ ഇവര്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























