സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ലഹരി മാഫിയകളെ തുറന്ന് കാണിക്കുന്നതിൽ റിപ്പബ്ലിക് ടിവി വിജയം കണ്ടു; അർണബ് ഗോസ്വാമിക്കെതിരെ പ്രതികാര നടപടിയോ?

അർണബ് ഗോസ്വാമിക്കെതിരെ പ്രതികാര നടപടി തുടർന്ന് സർക്കാർ... റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടിൽ നിന്നാണ് ഇന്നലെ രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അർണബിനെ പോലീസ് നടപടി . അദ്ദേഹത്തെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്.രാവിലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആയുധധാരികളായ പൊലീസ് സംഘമാണ് അർണബിന്റെ വീട്ടിലെത്തിയതെന്ന് റിപ്പബ്ലിക് ടിവി ആരോപിക്കുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടിവിയുടെ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തെന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്.സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ലഹരി മാഫിയകളെ തുറന്ന് കാണിക്കുന്നതിൽ റിപ്പബ്ലിക് ടിവി വിജയിച്ചിരുന്നു. മുംബൈ കമ്മീഷണർ പരംബീർ സിംഗിന്റെ അറിവോടെയാണ് ലഹരി മാഫിയകളുടെ പ്രവർത്തനമെന്നും ചാനൽ ചൂണ്ടിക്കാട്ടി.
ഇതെ തുടർന്നാണ് പൊലീസ് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നാണ് ആരോപണം.നേരത്തെ സോണിയ ഗാന്ധിയുടെ യഥാർത്ഥ പേര് ചാനൽ ചർച്ചയിൽ പരാമർശിച്ചതിന് അർണബിനെതിരെ കോൺഗ്രസ് ആക്രമണം നടത്തിയിരുന്നു. അർണബിനെ നിരവധി തവണ ചോദ്യം ചെയ്യുന്നതിനും മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുന്നതിനും ഇത് കാരണമായിരുന്നു.2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വി നായിക്കിന്റെയും മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുംബൈയിലെ വസതിയില്‍ നിന്നാണ് അര്‍ണബിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അലിബാഗിലേക്ക് കൊണ്ടുപോയി. ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്നതിനിടയിലാണ് മറ്റൊരു കേസില്‍ അര്‍ണബ് പിടിയിലാകുന്നത്.അന്‍വി നായിക്കും മാതാവും ആത്മഹത്യ ചെയ്യുവാനിടയായ സംഭവത്തില്‍, ആത്മഹത്യാ പ്രേരണാ കുറ്റമാണ് അര്‍ണബിന് എതിരെ ചുമത്തിയത്. അര്‍ണബും മറ്റു രണ്ട് പേരും തനിക്ക് നല്‍കാനുണ്ടായിരുന്ന 5.40 കോടി രൂപ തനിക്ക് നല്‍കുവാനുണ്ടെന്നും പണം കിട്ടാത്തതിനെ തുടര്‍ന്നുള്ള സാമ്ബത്തിക ബുദ്ധിമുട്ടാണ് മരണ കാരണമെന്നും ആത്മഹ്യ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഏതാനും നാളുകളായി മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്ന് അര്‍ണബ് നേരത്തെ ആരോപിച്ചിരുന്നു. സമണ്‍സോ മറ്റു രേഖകളോ ഒന്നും ഇല്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പബ്ലിക് ടിവി ആരോപിച്ചു. വീട്ടില്‍ കയറിയ പോലീസ് ബലമായാണ് അദ്ദേഹത്തെ പിടികൂടിയതെന്നും മര്‍ദിച്ചെന്നും ആരോപണമുണ്ട്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തെന്നാണ് അര്‍ണബിന്റെ പരാതി.അതേസമയം, തന്നെയും കുടുംബാംഗങ്ങളെയും പോലീസ് കൈയേറ്റം ചെയ്തുവെന്ന് അര്‍ണാബ് ആരോപിച്ചു. അര്‍ണാബിനെ ബലംപ്രയോഗിച്ച് പോലീസ് വാഹനത്തില്‍ കയറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അര്‍ണാബിന്‍റെ വീടിന്‍റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞു. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തടഞ്ഞതും വലിയ വിവാദങ്ങളിലേക്ക് പോകുകയാണ്.
https://www.facebook.com/Malayalivartha

























