രാജ്യതലസ്ഥനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.....ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം വ്യാപനമെന്ന് കെജ്രിവാള്

രാജ്യതലസ്ഥനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത് .ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം വ്യാപനമുണ്ടായെന്ന് മുഖ്യമന്ത്രി കെജ്രിവാള് പ്രതികരിച്ചു.
ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് മൂന്നാം വ്യാപനമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6,000 കടന്നിരുന്നു. ചൊവ്വാഴ്ചയാണ് രോഗികളുടെ എണ്ണം വീണ്ടും 6,000 കടന്നത്. കഴിഞ്ഞ അഞ്ച് ദിവസവും 5,000ലധികം കോവിഡ് കേസുകള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ഡല്‍ഹിയിലുണ്ട്. ഐ.സി.യു ബെഡുകളുടേയും വെന്‍റിലേറ്ററുകളുടേയും ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്വകാര്യആശുപത്രികളുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കെജ്രിവാള് പറഞ്ഞു.
https://www.facebook.com/Malayalivartha

























