കാറില്‍ സഞ്ചരിച്ച യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം; തലയ്ക്കു വെടിയേറ്റ യുവതിയുടെ നില ഗുരുതരം

കാറില്‍ സഞ്ചരിച്ച യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം.ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ കാറില്‍ സഞ്ചരിച്ച യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കു വെടിയേറ്റ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഗുരുഗ്രാം സെക്ടര്‍ 65 ഗോള്‍ഫ് കോഴ്സ് റോഡിലായായിരുന്നു സംഭവം. പൂജാ ശര്‍മയെന്ന 26 കാരിക്കാണ് വെടിയേറ്റത്. പൂജയും സുഹൃത്ത് സാഗര്‍ മഞ്ചന്ദയും കാറില്‍ സഞ്ചരിക്കുമ്ബോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്.ആക്രമണത്തില്‍ സാഗര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പൂജയലുടെ നില അതീവ ഗുരുതരമാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























