പ്രാര്‍ത്ഥനയോടെ.... 200 അടിത്താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ മൂന്നുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

മദ്ധ്യപ്രദേശിലെ നിവാഡി ജില്ലയില്‍ 200 അടിത്താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ മൂന്നുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ബാരാബുജുര്‍ഗ് ഗ്രാമത്തില്‍ ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ അഞ്ചു ദിവസം മുമ്ബ് കുഴിച്ച കുഴല്‍ കിണറാണിത്. ഇതിനുള്ളിലേക്ക് പൈപ്പിടുന്ന ജോലികള്‍ നടന്നുവരികയായിരുന്നു.
ഹരികിഷന്‍ കുഷ്വാഹ എന്നയാളുടെ മകനായ പ്രഹ്‌ളാദ് ആണ് കുഴല്‍ക്കിണറില്‍ വീണത്. കളിക്കുന്നതിനിടെയിലാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണതെന്നാണ് റിപ്പോര്‍ട്ട്. കുഴല്‍ക്കിണറിന്റെ അടിത്തട്ടില്‍ നിന്നും 100 അടി ഉയരത്തില്‍ വരെ വെള്ളമുണ്ട്. ജില്ലാ ഭരണകൂടം, ആര്‍മി ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
കുട്ടി തലകീഴായി ആണ് കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. 50 മുതല്‍ 60 അടി താഴ്ചയിലാണ് കുട്ടിയുടെ സ്ഥാനം. കുഴല്‍ക്കിണറിന് സമാന്തരമായി ഒരു ടണല്‍ നിര്‍മിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha

























