കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാ സേന (ബി.എസ്.എഫ്) തുരങ്കം കണ്ടെത്തി.... ജമ്മുവിലെ ആര്‍.എസ്. പുര സെക്ടറിലെ അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്

കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാ സേന (ബി.എസ്.എഫ്) തുരങ്കം കണ്ടെത്തി. ജമ്മുവിലെ ആര്‍.എസ്. പുര സെക്ടറിലെ അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാല്‍ ശ്രമിച്ചെന്നാണ് സൈന്യത്തിന്റെ നിഗമനമെന്ന് ബി.എസ്.എഫ് അറിയിച്ചു.
മുമ്ബും രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് നിന്നും ഇന്ത്യയിലേക്ക് തുരങ്കം കണ്ടെത്തിയിരുന്നു. നുഴഞ്ഞുകയറ്റക്കാരെയും ആയുധങ്ങളും കടത്താന്‍ ഇത്തരം തുരങ്കങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാറുണ്ട്.
https://www.facebook.com/Malayalivartha

























