ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ കത്ത് നല്‍കി

ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ കത്ത് നല്‍കി. കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകന്‍ കത്തില്‍ ആവശ്യപ്പെട്ടു.
ലാവ്ലിന്‍ കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൂടുതല്‍ സമയം ആവശ്യപ്പെട്ട് കഴിഞ്ഞ മാസവും സിബിഐ സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരുന്നു.
L
https://www.facebook.com/Malayalivartha

























