ഭർത്താവിന്റെ പീഡനം കാരണം ഒരു തവണ എലി വിഷം കഴിച്ചു; അന്ന് ജീവൻ രക്ഷപ്പെട്ടെങ്കിലും തർക്കം വീണ്ടും തുടർന്നു ; ഭർത്താവുമായി വഴക്കിട്ട് നിൽക്കവെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 'അമ്മ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു

ഭര്‍ത്താവുമായി വഴക്കിട്ട് കൊണ്ട് നിൽക്കവേ യുവതിയുടെ കൊടുംക്രൂരത കുഞ്ഞിനോട്. യുവതി നവജാത ശിശുവിനെ മൂന്നാം നിലയില്‍നിന്ന് ഒരു അലിവുമില്ലാതെ താഴേക്കെറിഞ്ഞു കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത് . സംഭവത്തില്‍ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു .
ഫത്തേഹ് നഗറിലെ നുതി ലാവണ്യ എന്ന യുവതിയാണ് ഈ ക്രൂരത ചെയ്തത്. സനദ് നഗര്‍ പൊലിസ് സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട് . തന്റെ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 27കാരിയായ യുവതി എറിഞ്ഞ് കൊന്നത്.2016ലായിരുന്നു നുതി ലാവണ്യയുടെയും നുതി വേണുഗോപാലിന്റെയും വിവാഹം. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഇരുവരുടെയും ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്. നേരത്തെ ലാവണ്യ എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























