കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതില്‍ പ്രമുഖ സി.പി.എം നേതാക്കള്‍ക്ക് താത്കാലിക ആശ്വാസം. സ്വകാര്യ ഹര്‍ജിയിലെ നടപടികള്‍ പോക്‌സോ കോടതി താത്കാലികമായി മരവിപ്പിച്ചു. മദ്ധ്യപ്രദേശിലെ മഹേശ്വര്‍ പൊലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് മേയ് 20ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജഡ്ജി എം.പി. ഷിബു നിര്‍ദ്ദേശിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് ഹര്‍ജി നല്‍കിയത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍ കുട്ടി, ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ.എ.റഹീം, അരുമാനൂര്‍ ക്ഷേത്രം പ്രസിഡന്റ് എന്‍. ഹരീന്ദ്രന്‍, സെക്രട്ടറി അജിത്കുമാര്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
https://www.facebook.com/Malayalivartha
























