എന്‍ഡിഎയുടെ തട്ടിപ്പില്‍ പൊതുജനം രോഷാകുലരാണ്,അവര്‍ക്കൊപ്പമാണ് ഞങ്ങള്‍....ബിഹാര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിച്ച് ആര്‍ജെഡി

ബിഹാര്‍ സത്യപ്രതിജ്ഞ ചടങ്ങ് ആര്‍ജെഡി ബഹിഷ്ക്കരിച്ചു. എന്‍ഡിഎയുടെ തട്ടിപ്പില്‍ പൊതുജനം രോഷാകുലരാണെന്നും ജനങ്ങളുടെ പ്രതിനിധി തങ്ങളാണെന്നും ആര്‍ജെഡി അവകാശപ്പെട്ടു. തൊഴില്‍ ലഭിക്കാത്തവരോടും, കര്‍ഷകരോടും, കോണ്‍ട്രാക്ട് വര്‍ക്കേഴ്സിനോടും അധ്യാപകരോടും ചോദിച്ച് നോക്കൂ എന്താണ് അവര്‍ക്ക് സംഭവിക്കുന്നതെന്ന്?. എന്‍ഡിഎയുടെ തട്ടിപ്പില്‍ പൊതുജനം രോഷാകുലരാണ്. ഞങ്ങള്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അതുകൊണ്ട് അവര്‍ക്കൊപ്പമാണ് ഞങ്ങള്‍,' ആര്‍ജെഡി. ട്വീറ്റ് ചെയ്തു.
അതേസമയം ആര്‍ജെഡിയുടെ ട്വീറ്റിനെതിരെ ബിജെപി നേതാവ് ഗിരിരാജ് സിംഗ് രംഗത്തെത്തി. ജനങ്ങള്‍ അവരുടെ വിധിയാണ് എന്‍ഡിഎയെ തെരഞ്ഞെടുത്തതിലൂടെ തീരുമാനിക്കപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം നാലരക്ക് രാജ്ഭവനില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക.
https://www.facebook.com/Malayalivartha
























