സീരിയൽ നടനെ വെട്ടിക്കൊന്നു ;സീരിയൽ ലോകം നടുക്കത്തിൽ

സിനിമകളെക്കാളും സീരിയലുകളെ ഒരു വലിയ വിഭാഗം പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട് .അതുകൊണ്ട് എല്ലാ ഭാഷകളിലും സീരിയലുകൾക്ക് വലിയ ജനപ്രീതിയാണ് ഉള്ളത് .സീരിയലുകളിൽ മാത്രമല്ല സീരിയലുകളിൽ അഭിനയിക്കുന്ന നടീനടന്മാരെയും വലിയ ആരാധനയോടെയാണ് എല്ലാവരും നോക്കികാണുന്നത് .എന്നാൽ തമിഴ് സീരിയൽ ലോകം ഇപ്പോൾ ഞെട്ടലിൽ ആണ് .കഴിഞ്ഞ ദിവസം പുലർത്തു വന്ന ഒരു വാർത്ത തമിഴ് സീരിയൽ ലോകത്തെ മാത്രമല്ല മലയാള സീരിയൽ ലോകത്തെയും ഞെട്ടിച്ചു .തേന്‍മൊഴി ബി.എ. എന്ന സീരിയൽ തമിഴ് നാട്ടിൽ മാത്രമല്ല കേരള കരയിലെ ഒരു വിഭാഗം പ്രേക്ഷകർക്കും പ്രിയപ്പെട്ടതായിരുന്നു .ആ സീരിയലിലെ വില്ലൻ വേഷം കൈകാര്യം ചെയ്യ്തിരുന്ന സെല്‍വരത്‌നയെ വെട്ടിക്കൊന്നു എന്ന വാർത്ത ഇന്നലെയാണ് പുറത്തു വന്നത് .വാർത്ത പുറത്തു വന്നതോടെ തമിഴ് സീരിയൽ ലോകം അമ്പരപ്പിൽ ആണ് .ഒരിടക്കാലത്ത് പ്രേക്ഷക മനസ്സുകൾ കീഴടക്കി മുന്നേറിയ പരമ്പര ആയിരുന്നു തേന്മൊഴി ബി എ .ആ സീരിയലില്‍ വില്ലന്‍ വേഷം ചെയ്യുന്ന സെല്‍വരത്‌നമാണ് ദാരുണന്മായി കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ശനിയാഴ്ച ഷൂട്ടിങ്ങിന് പോകാതിരുന്ന സെല്‍വരത്‌നം സുഹൃത്തായ സംവിധായകന്റെ കൂടെയാണ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് സെല്‍വരത്‌നം വീട്ടില്‍നിന്ന് പുറത്തുപോയി. ഇതിനുപിന്നാലെയാണ് സെല്‍വരത്‌നം കൊല്ലപ്പെട്ടതായി സുഹൃത്തിന് വിവരം ലഭിച്ചത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ശ്രീലങ്കന്‍ അഭയാര്‍ഥിയായ സെല്‍വരത്‌നം കഴിഞ്ഞ പത്ത് വര്‍ഷമായി തമിഴ് സീരിയല്‍ രംഗത്ത് സജീവമാണ്. ഭാര്യയും കുട്ടികളും വിരുധുനഗറിലാണ് താമസം. സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയിലാണ് ആക്രമികൾ എത്തിയതെന്നും വഴിയിൽ വെച്ച് നടനെ കുത്തിയും വെട്ടിയും ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സെൽവരത്നത്തിൻ്റെ സുഹൃത്താണ് സംഭവം പോലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെയാണ് കൊലപാതകം നടന്നത്. തമിഴകത്തെ സീരിയൽ രംഗവും സീരിയൽ പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ. സംഭവത്തിനു പിന്നിലെ കാരണം അന്വേഷിക്കുകയാണ് പോലീസ്. എന്നാൽ ഇനിയും ഇതിൻറെ കൃത്യമായ കാരണം കണ്ടെത്താൻ ആർക്കുമായിട്ടില്ല.
https://www.facebook.com/Malayalivartha
























