കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ആളുകളെ പോലീസും സൈന്യവും ചേര്‍ന്ന് രക്ഷപ്പെടുത്തി

ജമ്മു കശ്മീരിലെ സിന്താന്‍ പാസില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട ആളുകളെ പോലീസും സൈന്യവും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചൗഗാമിലേക്ക് പോകുന്ന സിന്താന്‍ പാസ്സില്‍ അകപ്പെട്ടുപോയ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. നവംബര്‍ 15 ന് രാത്രി ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയില്‍ ഇവര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
പെട്ടന്നുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് അപ്രതീക്ഷിതമായ കടുത്ത മഞ്ഞുവീഴ്ചയ്ക്ക കാരണമായത്. ജമ്മുകശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ സമാനമായ സ്ഥിതി ഉണ്ടായിരുന്നു. ഇടയ്ക്ക പെയ്ത മഴ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇവര്‍.എന്‍ എച്ച് 244 ലൂടെ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് സുരക്ഷാസേന സിന്താന്‍ പാസ്സില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഇവരെ സുരക്ഷിതമായി സിന്താന്‍ മൈതാനത്തില്‍ എത്തിച്ചു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ നല്‍കി.
https://www.facebook.com/Malayalivartha
























