ഭാര്യയും കാമുകനും ചേര്‍ന്ന് അംഗപരിമിതനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

അംഗപരിമിതനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. തലപ്പാടി ദേവിപുറയിലെ താമസക്കാരനായ ഹനുമന്തനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കുഞ്ചുത്തൂര്‍ പദവ് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ജെ സി ബി ഡ്രൈവര്‍ അള്ള ഷാബ് എന്ന അള്ള പാഷ (23) കൊല്ലപ്പെട്ട ഹനുമന്തന്റെ ഭാര്യ ഭാഗ്യശ്രി (23) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിന് പുലര്‍ച്ച രണ്ട് മണിയോടെ ഹനുമന്ത മംഗ്ലൂരുവിലെ ഹോട്ടല്‍ അടച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ കൂടെ കാമുകന്‍ അള്ള ഷാബിനെ കണ്ടതിനെച്ചൊല്ലി വാക്കുതര്‍ക്കവും ഉന്തും തള്ളും നടന്നു.ഇതിനിടെ ഹനുമന്തയെ ഇരുവരും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം പൊലീസ് ആദ്യം അപകട മരണമെന്നാണ് കരുതിയത്. പിന്നീട് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം കണ്ണൂര്‍ പെരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമായി തെളിഞ്ഞത്. കൊല നടക്കുന്ന ഒരാഴ്ച്ച മുമ്ബ് ഹനുമന്തയും അള്ള ഷാബു തമ്മില്‍ വാക്ക് തര്‍ക്കവും ഉന്തും തള്ളും നടന്നതായി പരിസരവാസികളില്‍ നിന്ന് പൊലീസിന് വിവരം കിട്ടിരുന്നു. മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഷൈന്‍, എസ്. ഐ രാഘവന്‍ എന്നിവരുടെ പൊാലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























