ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയിൽ

ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയിലായി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരാണ് യാത്രക്കാരന്റെ കൈവശം വെടിയുണ്ട കണ്ടെത്തിയത്.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ത്തിലാണ് ഇന്ന് വൈകിട്ട് സംഭവം നടന്നത്. ഛത്തീസ്ഗഢിലെ റായ്പൂര്‍ സ്വദേശിയാണ് പിടിയിലായത്.
അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വി.കെ.ഗുപ്തയെന്ന യാത്രാക്കാരന്റെ കൈവശമാണ് 9 എം.എം കാലിബര്‍ ബാഗേജില്‍ നിന്നും കണ്ടെത്തിയത്. ടെര്‍മിനല്‍ 3ലാണ് പരിശോധന നടന്നത്.
https://www.facebook.com/Malayalivartha
























