ഭാര്യയെ നിരീക്ഷിക്കാന്‍ ഭര്‍ത്താവ് വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതായി പരാതി

ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നും സിസിടിവി ക്യാമറ സ്ഥാപിച്ച് തന്നെ നിരീക്ഷിക്കുന്നുവെന്നും പരാതി നല്‍കി ഭാര്യ. ഗുജറാത്ത് യൂനിവേഴ്‌സിറ്റി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ മാനേജറായ 41കാരിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 2005ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എട്ടും അഞ്ചും വയസ്സും പ്രായമുള്ള 2 കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു താമസം. എന്നാല്‍ ഇതിനിടെ ഭര്‍ത്താവിന്റെ നിരന്തര പീഡനം മൂലം 2016ലും 2018ലും വീടുവിട്ട് ഇറങ്ങേണ്ടിവന്നിട്ടുണ്ടെന്നും പിന്നീട് ഭര്‍ത്താവുമായി അനുരഞ്ജനത്തിലെത്തി തിരികെപ്പോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നവ്‌രംഗപുരയില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവ് നിസ്സാര കാരണങ്ങള്‍ക്ക് തുടങ്ങിയ വഴക്ക് പിന്നീട് കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായെന്നും യുവതി പരാതിയില്‍ പറയുന്നു. ലോക്ഡൗണില്‍ പീഡനം തുടര്‍ന്നതായും 2019 നവംബറില്‍ തന്റെ തല ഭിത്തിയിലിടിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു. കൂടാതെ പുതുതായി പണി കഴിപ്പിച്ച വീട്ടില്‍, തന്നെ നിരീക്ഷിക്കാനായി ഭര്‍ത്താവ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുകയാണെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha
























