വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹ മരണത്തിന് കേസെടുത്തു

രാജ്യത്തെ അറിയപ്പെടുന്ന കണ്ണ് ചികിത്സാ കേന്ദ്രമായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം അരുണി(51)നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.
ചില ബന്ധുക്കളും സുഹൃത്തുക്കളും മരണത്തില്‍ സംശയമാരോപിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ഹൃദയാഘാതമാണ് മരണകാരണമെന്നും ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുച്ചിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായി മാറിയ വാസന്‍ ഐ കെയറിലേയ്ക്കുള്ള തുടക്കം. പിന്നീട് തിരുച്ചിയില്‍ ഐ കെയര്‍ ആശുപത്രി സ്ഥാപിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വാസന്‍ ഐ കെയറിന്റെ കീഴില്‍ 100 ആശുപത്രികള്‍ രാജ്യത്താകമാനം തുറന്നു. ഇതിനിടെ, വാസന്‍ ഡെന്റല്‍ കെയറും തുടങ്ങി.
https://www.facebook.com/Malayalivartha

























