ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാൻ സഹായിച്ച മനുഷ്യൻ.....മന്‍മോഹന്‍ സിംഗ് തലനിറയെ ബുദ്ധിയുള്ള വ്യക്തിയാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വാനോളം പ്രശംസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. മന്‍മോഹന്‍ സിംഗ് തലനിറയെ ബുദ്ധിയുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.തന്റെ പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്‍ഡി’ലാണ് ഒബാമയുടെ പരാമര്‍ശം.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന 2008-12 കാലത്തെക്കുറിച്ചാണ് അദ്ദേഹം പുസ്തകത്തിലൂടെ വിവരിക്കുന്നത്. 2010 ല്‍ ഇന്ത്യ സന്ദര്‍ശിച്ചതിനെക്കുറിച്ചും ഒബാമ പറയുന്നു. ആ കാലയളവില്‍ മന്‍മോഹന്‍ സിംഗായിരുന്നു പ്രധാനമന്ത്രി.ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ നവീകരണത്തിന് വഹിച്ച മന്‍മോഹന്‍ സിംഗിന്റെ പങ്കിനെക്കുറിച്ചും, 1990 കളില്‍ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിച്ചെന്നും മുന്‍ യുഎസ് പ്രസിഡന്റ് പറയുന്നു.
https://www.facebook.com/Malayalivartha

























