പാര്‍ട്ടി എനിക്ക് അവസരം നല്‍കുന്നില്ല...മുന്‍ കേന്ദ്രമന്ത്രി ജയസിങ് റാവു ഗെയ്ക്വാദ് പാട്ടീല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയസിങ് റാവു ഗെയ്ക്വാദ് പാട്ടീല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നതായി കാണിച്ച് പാട്ടീല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന് അദ്ദേഹം കത്തയക്കുകയുണ്ടായത്.
'പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ പാര്‍ട്ടി എനിക്ക് അവസരം നല്‍കുന്നില്ല. ആതുകൊണ്ടാണ് ഇത്തരമൊരു നടപടി' ഔറംഗാബാദില്‍ താമസിക്കുന്ന പാട്ടീല്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ടെലിഫോണ്‍ വഴി പ്രതികരിക്കുകയുണ്ടായി.
'എനിക്ക് പാര്‍ലമെന്‍റിലോ നിയമസഭയിലോ അംഗത്വം ആവശ്യമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ഒരവസരം നലകാനാണ് കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഞാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടി എനിക്കൊരവസരം തന്നില്ല'- പാട്ടീല്‍ പറഞ്ഞു.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും മന്ത്രിയായിരുന്ന ജയസിങ് റാവു ഗെയ്ക്വാദ് പാട്ടീലിന്റെ രാജിക്കാര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി ഘടകം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























