ഹിന്ദുത്വത്തിനു കാവലായി ശിവസേന എന്നുമുണ്ടാകും....ഹിന്ദുത്വം തെളിയിക്കാന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്

ഹിന്ദുത്വം തെളിയിക്കാന്‍ തങ്ങള്‍ക്കു ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ബിജെപിയുമായുള്ള വാക്പോരിന്റെ പശ്ചാത്തലത്തിലായിരുന്നു സഞ്ജയ് റൗത്തിന്റെ പ്രസ്താവന.
ഹിന്ദുത്വത്തിനു കാവലായി ശിവസേന എന്നുമുണ്ടാകും. രാജ്യത്തിന് ആവശ്യമുള്ളപ്പോഴൊക്കെ ഹിന്ദുത്വത്തിന്റെ വാള് ധരിച്ചു മുന്നോട്ടുവരാന്‍ തങ്ങള്‍ തയാറാണ്. തങ്ങള്‍ ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് തെളിയിക്കാന്‍ വേറൊരു സംഘടനയുടെയും അംഗീകാരം വേണ്ട. തങ്ങളെന്നും ഹിന്ദുത്വവാദികള്‍ തന്നെയാണ്. അതുവച്ചു മറ്റു ചില പാര്‍ട്ടികളെപ്പോലെ രാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്നും റൗത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹിന്ദുത്വത്തിന്റെ വിജയമാണെന്നു ബിജെപി പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു സഞ്ജയ് റൗത്ത് മറുപടിയുമായി രംഗത്തെത്തിയത്. സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായതോടെയാണു മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയതു ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha

























