Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ ;കുരുക്ക് മുറുകുന്നു ; എൻ സി ബിയുടെ നിർണായക നീക്കം  

17 NOVEMBER 2020 05:50 PM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ എന്ന സുപ്രധാന വാർത്ത പുറത്തു വരുന്നു .എൻ സി ബിയുടെ നിർണായക നീക്കമാണ് നടക്കുന്നത് .നേരത്തെ തെന്നെ എൻ സി ബി ബിനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു .നേരത്തെ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത് . ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ 18 ലേക്ക് മാറ്റിയിട്ടുണ്ട്.അറസ്റ്റ് നിയമപരമല്ലെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ അന്ന് കോടതിയിൽ വാദിച്ചത് . ബിനീഷിനെ കുടുക്കിയതാണ്. മാധ്യമങ്ങള്‍ അടക്കം തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്. ബിനീഷിനെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചത് നിയമവിരുദ്ധമായാണ്. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തു. ജാമ്യം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ടായി നല്‍കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു.


കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി. മോഷണം, വഞ്ചന തുടങ്ങിയ കേസുകളിൽ റിമാന്റിൽ കഴിയുന്ന തടവുകാർക്കൊപ്പമാണ് ബിനീഷ് ഇനി കഴിയുക. ആർടിപിസിആർ ഫലവും നെഗറ്റീവായതോടെയാണ് പരപ്പന അഗ്രഹാര ജയിൽ അധികൃതരുടെ നടപടി.

നവംബർ 25 വരെയാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 18 ന് കോടതി വാദം കേൾക്കും. എന്നാൽ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തോട് ബിനീഷിന്റെ സുഹൃത്തുക്കൾ സഹകരിക്കുന്നില്ല എന്ന് ഇ ഡി നേരത്തെ ആരോപിച്ചിരുന്നു . കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആരോപിച്ചത് .എന്നാൽ കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിക്കെതിരായ പണമിടപാട് കേസിൽ മുഹമ്മദ് അനൂപിന്റെ കൂട്ടാളി റഷീദ് ചോദ്യം ചെയ്യലിന് ഹാജരായി. വൈകീട്ടോടെ സോണൽ ആസ്ഥാനത്തെത്തിയാണ് റഷീദ് എൻഫോഴ്‌സ്‌മെന്റ് മുൻപാകെ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണയാണ് റഷീദിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും റഷീദ് ഹാജരായിരുന്നില്ല. അനൂപ് ബംഗളൂരുവിൽ തുടങ്ങിയ ഹയാത് ഹോട്ടലിൽ പങ്കാളിയായിരുന്നു റഷീദ്.റഷീദിനെ കൂടാതെ ബിനീഷിന്റെ ബിനാമിയെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ വ്യാപാരി അബ്ദുൾ ലത്തീഫിനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇയാളും ഹാജരായിരുന്നില്ല.അതിനിടെ ബിനീഷുമായി വൻ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അരുൺ 10 ദിവസത്തേക്ക് ഹാജരാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ആരും ഹാജരാകാതിരുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് രംഗത്ത് എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (28 minutes ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (46 minutes ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (55 minutes ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (1 hour ago)

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്  (1 hour ago)

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (1 hour ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (1 hour ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (2 hours ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (2 hours ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (2 hours ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (3 hours ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (3 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (3 hours ago)

Malayali Vartha Recommends