Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

ലഡാക്കിലെ ഇന്ത്യൻ സൈനികർക്കെതിരെ ചൈനീസ് പി‌എൽ‌എ സൈനികർ ‘ലേസർ ആയുധങ്ങൾ’ പ്രയോഗിച്ചെന്ന് ചൈനീസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ

17 NOVEMBER 2020 08:06 PM IST
മലയാളി വാര്‍ത്ത

ലഡാക്കിലെ ഇന്ത്യൻ സൈനികർക്കെതിരെ ചൈനീസ് പി‌എൽ‌എ സൈനികർ ‘ലേസർ ആയുധങ്ങൾ’ പ്രയോഗിച്ചെന്ന് ചൈനീസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ. നവംബർ 11 ന് സംപ്രേഷണം ചെയ്ത ടെലിവിഷൻ പ്രോഗ്രാമിലാണ് സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഓഫ് ഡെപ്യൂട്ടി ഡീൻ ജിൻ കാൻറോങ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. ലഡാക്കിലെ സംഘർഷങ്ങൾക്കിടെ ചൈനീസ് സൈനികർ ഇന്ത്യൻ സൈനികർക്കെതിരെ മാരകമായ ലേസർ ആയുധങ്ങൾ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഡിയോ പുറത്തുവന്നതോടെ ട്വിറ്ററിലും വെയ്ബോയിലും നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈനികർ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങൾ പിടിച്ചെടുത്തപ്പോൾ പ്രതിരോധിക്കാനായി ചൈനീസ് സൈന്യം ‘ഉയർന്ന ഊർജ്ജമുള്ള, നൂതന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചു’ എന്നാണ് കാൻറോങ് അവകാശപ്പെടുന്നത്. എന്നാൽ, നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് സേന പരമ്പരാഗത ആയുധങ്ങൾ പ്രയോഗിച്ചു എന്നായിരുന്നു.

നമ്മുടെ സൈന്യം (ചൈനീസ് സൈന്യം) പർവതത്തിന്റെ അടിത്തട്ടിൽ നിന്ന് ഇന്ത്യൻ സൈനികർ സ്ഥാനം പിടിച്ചിരുന്ന പ്രദേശങ്ങളിലേക്ക് മൈക്രോവേവ് പുറപ്പെടുവിച്ച് വൻ ആക്രമണം നടത്തി. ഇത് ഇന്ത്യൻ സൈനികർ പിടിച്ചടക്കിയ സ്ഥാനങ്ങളിൽ നിന്ന് വേഗത്തിൽ പിന്മാറാൻ കാരണമായി എന്നും അദ്ദേഹം പ്രോഗ്രാമിൽ അവകാശപ്പെടുന്നു.

നിലവിൽ, ചൈനയുടെ വലിയ യുദ്ധക്കപ്പലുകളിൽ മൈക്രോവേവ് ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 055ൽ പവർ മൈക്രോവേവ് ആന്റി മിസൈൽ സംവിധാനമുണ്ട്. ഇത് മൈക്രോവേവ് ആയുധങ്ങളെ ക്ലോസ്-ഇൻ തോക്കുകളും വ്യോമ പ്രതിരോധ മിസൈലുകളും സംയോജിപ്പിച്ച് ഒരു സംയോജിത ആന്റി മിസൈൽ രൂപപ്പെടുത്തുന്നതാണ്.ഇന്ത്യൻ സൈന്യത്തെ പിന്തിരിപ്പിക്കാൻ വേണ്ടി പി‌എൽ‌എ സേന മൈക്രോവേവ് ആയുധങ്ങൾ പ്രയോഗിച്ചതായി ഒന്നിലധികം ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിനു നേരെ ഇത്തരം ലേസർ ആയുധങ്ങൾ പിഎൽഎ ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും മാധ്യമ റിപ്പോർട്ടുകളിലുണ്ട്.
അതെ സമയം ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയില്‍ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. മൂന്ന് സേനകൾക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടന യും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈൽ സംവിധാനത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങളാണ് നടത്തുന്നത്. ഈ മാസത്തിന്റെ അവസാന ആഴ്ചയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലാണ് പരീക്ഷണം നടത്തുക.ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ. അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ ലക്ഷ്യങ്ങൾക്കെതിരെ നവംബർ അവസാന വാരത്തിൽ ബ്രഹ്മോസിന്റെ ഒന്നിലധികം പരീക്ഷണങ്ങൾ നടത്തുമെന്നാണ് അറിയുന്നത്.മിസൈൽ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ സേവനങ്ങളെ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 800 കിലോമീറ്ററിലധികം പരിധിയിൽ ആക്രമിക്കാൻ കഴിയുന്ന ശൗര്യ മിസൈൽ എന്നിവയുൾപ്പെടെ പുതിയതും നിലവിലുള്ളതുമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിൽ ഡിആർഡിഒ വിജയിച്ചിരുന്നു.അടുത്തിടെ ഇന്ത്യൻ വ്യോമസേന പഞ്ചാബിലെ ഹൽവാര എയർ ബേസിൽ നിന്ന് സുഖോയ് -30 വിമാനം പറന്നുയർന്ന് ബംഗാൾ ഉൾക്കടലിൽ ടാർഗെറ്റ് ചെയ്ത പഴയ യുദ്ധക്കപ്പലിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിട്ട് തകർത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (28 minutes ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (46 minutes ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (55 minutes ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (1 hour ago)

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്  (1 hour ago)

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (1 hour ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (1 hour ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (2 hours ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (2 hours ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (2 hours ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (3 hours ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (3 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (3 hours ago)

Malayali Vartha Recommends