ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭീകരവാദമാണ്, ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം.... കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഭീകരവാദം. ഇതിന് പിന്തുണ നല്കുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണം. ഇതിനായി ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. കോവിഡ് വാക്സിന് നിര്‍മാണത്തില്‍ ഇന്ത്യക്ക് വലിയ സംഭാവനകള്‍ നല്കാന് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























