Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ജൂനിയര്‍ എന്‍ജിനീയറെ സി.ബി.ഐ അറസ്റ്റ് ചെയ്തു;ഞെട്ടിക്കുന്ന തെളിവുകൾ പിടിച്ചെടുത്തു

17 NOVEMBER 2020 09:00 PM IST
മലയാളി വാര്‍ത്ത

അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. അഞ്ചുമുതല്‍ 16 വയസ്സുവരെ പ്രായമുളള കുട്ടികളെയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചതെന്ന് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാര്‍ക്ക് നെറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവർക്ക് കുട്ടികളെലൈംഗികചൂഷണത്തിനിരയാക്കുന്ന വീഡിയോകള്‍ ഇയാള്‍ വില്‍ക്കുകയും പങ്കുവെക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍, ബാംന്ദാ എന്നീ മൂന്നുജില്ലകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.ഇയാളെ ബാംന്ദയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സി.ബി.ഐ. ആവശ്യപ്പെടും. ഇയാള്‍ തനിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടുലക്ഷത്തോളം രൂപയും സെക്‌സ്‌ടോയികളും ലാപ്‌ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തി. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കുട്ടികളെ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കി പ്രലോഭിപ്പിച്ചാണ് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.അതെ സമയം കഴിഞ്ഞ ദിവസം നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നല്‍കാന്‍ നീക്കം നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സഹോദരങ്ങളായ രണ്ടുപേരെ അസം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളാണ് നരബലി നടത്താന്‍ നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പോലീസിനെ അറിയിച്ചത്. ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമവാസികളാണ് നരബലി നടത്താന്‍ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പോലീസിനെ അറിയിച്ചത്. ഗുവഹാട്ടിയില്‍നിന്ന് 370 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. ഇവിടെയുള്ള ജാമിയുര്‍ ഹുസൈന്‍, ഷരീഫുള്‍ ഹുസൈന്‍ എന്നിവര്‍ ഒരു വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരം സ്വന്തം മക്കളെ ബലി നല്‍കാന്‍ ഒരുങ്ങുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. സ്വന്തം മക്കളെ ബലി നല്‍കിയാല്‍ ഇവരുടെ വീട്ടിന് സമീപം മാവിന്‍ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന സ്വര്‍ണം കണ്ടെത്താന്‍ കഴിയുമെന്ന് വ്യാജ സിദ്ധന്‍ ഇവരോട് പറഞ്ഞുവെന്ന് പോലീസ് പറയുന്നു.

കുട്ടികളെ കുടുംബാംഗങ്ങള്‍ തടവിലാക്കിയെന്ന സംശയം ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. വിവരം അവര്‍ പോലീസിനെ അറിയിച്ചു. ആരും പരാതി നല്‍കിയിട്ടില്ലാത്തിനാല്‍ സ്വന്തം നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാരുടെ ആരോപണങ്ങളെല്ലാം കുടുംബം നിഷേധിക്കുകയാണ്. കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് സിദ്ധന്റെ ഉപദേശം തേടിയതെന്ന് അവര്‍ പറയുന്നു. സിദ്ധനെ കണ്ട് തിരിച്ചെത്തിയതു മുതല്‍ നാട്ടുകാര്‍ തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നും കുടുംബം പറയുന്നു.

സിദ്ധനെ പിടികൂടുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കുടിക്കളെ നരബലിക്ക് വിധേയരാക്കിയ സംഭവങ്ങള്‍ അസമില്‍നിന്ന് മുമ്പും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അസമിലെ ഉഡാല്‍ഗിരി ജില്ലയില്‍നിന്ന് ഒരുകുട്ടിയെ നരബലിക്ക് തൊട്ടുമുമ്പ് രക്ഷപ്പെടുത്തിയിരുന്നു. 2013 ല്‍ ഒരാള്‍ 13 വയസുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (28 minutes ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (46 minutes ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (55 minutes ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (1 hour ago)

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്  (1 hour ago)

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (1 hour ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (1 hour ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (2 hours ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (2 hours ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (2 hours ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (3 hours ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (3 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (3 hours ago)

Malayali Vartha Recommends