ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അവയവങ്ങളെടുത്തത് ദുര്‍മന്ത്രവാദത്തിന്

ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പോയ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ ശ്വാസകോശവും കരള്‍ ഉള്‍പ്പെടെയുള്ള കൊലപാതകികള്‍ പുറത്തെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന് വേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശങ്ങള്‍ എടുത്തുമാറ്റിയത്. ഗദ്ദംപുര്‍ സ്വദേശികളായ അങ്കുല്‍ കുരില്‍(20) ബീരാന്‍(31) പരശുറാം, ഇയാളുടെ ഭാര്യ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അങ്കുലും ബീരാനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് ശരീരം കീറി ശ്വാസകോശവും കരള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ഇത് പിന്നീട് ആഭിചാരക്രിയകള്‍ക്കായി പരശുറാമിന് കൈമാറി. പരശുറാം കുറില്‍ എന്നയാള്‍ക്ക് കുട്ടികളില്ലായിരുന്നു. ദുര്‍മന്ത്രവാദം ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ കുട്ടിയെ കൊന്ന് ആന്തരഅവയവങ്ങളെടുത്തതെന്ന് പോലീസ് പറഞ്ഞു. കരള്‍ കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവുമെന്ന അന്ധവിശ്വാസമാണ് കുട്ടിയെ കൊന്ന് കരള്‍ എടുക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.
പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കരള്‍ വേര്‍പ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്. ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിന് മുമ്ബ് കുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കേസില്‍ പ്രതികളായ അങ്കുലിനെയും ബീരാനെയും ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പരശുറാമിനെ പിടികൂടിയത്. തുടക്കത്തില്‍ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റംസമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























