ജമ്മു കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായി തന്നെ നിലനില്‍ക്കും...കാശ്മീരിലെ ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജമ്മു കാശ്മീരിലെ ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെ ( പി.എ.ഡി.ഡി ) ' ഗുപ്കര്‍ ഗാംഗ് ' എന്ന് ഷാ പരിഹസിച്ചു.
' ജമ്മു കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായി തന്നെ നിലനില്‍ക്കും. രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ അവിശുദ്ധമായ 'ആഗോള സഖ്യ' ത്തോട് ഇന്ത്യന്‍ പൗരന്മാര്‍ ഒരിക്കലും സഹിഷ്ണുത കാട്ടില്ല.' അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഗുപ്കര്‍ സംഘത്തെ ഇന്ത്യന്‍ ജനത തിരസ്കരിക്കുമെന്നും ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha

























