അച്ഛന്റെ മൃതദേഹത്തിന് മുന്നിലും പതറാതെ രാജ്യത്തിനായി ജയ് വിളിച്ച് പത്തുവയസ്സുകാരി

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച അച്ഛന്റെ മൃതദേഹത്തിന് മുന്നിലും പതറാതെ, രാജ്യത്തിന് ജയ് വിളിച്ച് പത്തുവയസുകാരി മകള്‍. വെള്ളിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പിലാണ് 39 കാരനായ ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ദോഭാല്‍ വീരമൃത്യു വരിച്ചത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം ജന്‍മനാടായ ഋഷികേശിലെത്തിച്ചു. വന്‍ജനക്കൂട്ടമാണ് അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ ഒത്തുകൂടിയത്. എന്നാല്‍ എല്ലാവരെയും അമ്ബരപ്പിക്കുന്നതായിരുന്നു പത്തുവയസുകാരി മകള്‍ ദിത്വയുടെ വാക്കുകള്‍.
ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്ന് ഉറക്കെ വിളിച്ചാണ് ദിത്വ വീരമൃത്യു വരിച്ച അച്ഛനോട് ആദരവ് അര്‍പ്പിച്ചത്. വലുതാക്കുമ്‌ബോള്‍ പട്ടാളത്തില്‍ ചേരുമെന്നും രാജ്യത്തിനായി പോരാടി അച്ഛനോടുള്ള ആദരം കാണിക്കുമെന്നും അവള്‍ വ്യക്തമാക്കി.
പൊട്ടിക്കരഞ്ഞ അമ്മയോടും ബന്ധുക്കളോടും എന്തിനാണ് കരയുന്നതെന്ന് ചോദിച്ച മകള്‍. അച്ഛന്റെ വീരമൃത്യുവില്‍ അഭിമാനിക്കണമെന്നും അവള്‍ അമ്മയോട് ഉപേദശിച്ചു. 2004ലാണ് രാകേഷ് ബി.എസ്.എഫില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷമാണ് ജമ്മു കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയത്.
https://www.facebook.com/Malayalivartha

























