മോഡേണ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദം! കുത്തിവയ്പ്പുകള്‍ ഡിസംബര്‍ രണ്ടാം പകുതി മുതൽ...ആശ്വാസത്തോടെ ലോകം

കൊറോണ വൈറസിനെതിരെ മോഡേണ വാക്സിൻ 94.5% ഫലപ്രദമാണെന്ന് യുഎസ് മരുന്നു നിര്‍മ്മാതാക്കൾ അവകാശപ്പെട്ടു . ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായതോടെ വൈകാതെ ഇത് ജനങ്ങളില്‍ പരീക്ഷിക്കും. കൊറോണ വൈറസിനെതിരേയുള്ള അമേരിക്കയില്‍ നിന്നും വിജയം കണ്ട രണ്ടാമത്തെ വാക്‌സിനാണിത്.
കഴിഞ്ഞ ആഴ്ച, ഫൈസര്‍ എന്ന മരുന്നു കമ്പനി ഇത്തരമൊരു വാക്‌സിന്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. വാക്‌സിന്‍ രോഗത്തിനെതിരെ 90% ത്തിലധികം ഫലപ്രദമായിരുന്നുവെങ്കിലും ഉപയോഗത്തിലത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു.
ഫൈസറിന്റെ വാക്‌സിന്‍ മൈനസ് 75 ഡിഗ്രി സെല്‍ഷ്യസില്‍ അഥവാ മൈനസ് 103 ഡിഗ്രി ഫാരന്‍ഹീറ്റിലായിരുന്നു സൂക്ഷിക്കേണ്ടത്. മറ്റൊരു വാക്‌സിനും ഇത്ര തണുപ്പില്‍ സൂക്ഷിക്കേണ്ടതില്ല. അതു കൊണ്ടു തന്നെ ഇത്തരത്തില്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള ഫ്രീസറുകളുടെ അഭാവം വലിയ തോതില്‍ പ്രശ്‌നമായിരുന്നു.
വാക്‌സിന്‍ വിതരണം ചെയ്യേണ്ടുന്ന ഡോക്ടര്‍മാരുടെ ഓഫീസുകളിലും ഫാര്‍മസികളിലും ഇതു സൂക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്തതോടെ ഫൈസറിനോട് പരീക്ഷണം തുടരാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം.
എന്നാല്‍, മോഡേണയുടെ വാക്‌സിന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാല്‍ മതി. ചിക്കന്‍പോക്‌സു പോലെയുള്ള രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിനുകള്‍ ഈ താപനിലയിലാണ് സൂക്ഷിക്കുന്നത്. മോഡേണയുടെ വാക്‌സിന്റെ മറ്റൊരു ഗുണം 30 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്നതാണ്.
ഫൈസറിന്റെ വാക്‌സിന്‍ ഫ്രീസറില്‍ പരമാവധി അഞ്ച് ദിവസം മാത്രമേ നിലനില്‍ക്കൂ. യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി അലക്‌സ് അസര്‍ ആണ് മോഡേണ കൊറോണ വൈറസ് വാക്‌സിന്‍ ട്രയല്‍ വാര്‍ത്തയെ പുറം ലോകത്ത് അറിയിച്ചത്.
ആഴ്ചകള്‍ക്കുള്ളില്‍ യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനിയെന്ന് സി.ഇ.ഒ. സ്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
മോഡേണ, ഫൈസര്‍ വാക്‌സിനുകള്‍ ഇതിനകം തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍, ഡിസംബര്‍ അവസാനത്തോടെ അമേരിക്കയിലെ ഏറ്റവും ദുര്‍ബലരായ 20 ദശലക്ഷം പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നു. കുത്തിവയ്പ്പുകള്‍ ഡിസംബര്‍ രണ്ടാം പകുതിയില്‍ ആരംഭിക്കും.
രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് ഒരേ സാങ്കേതികതയാണ് ഫൈസര്‍, മോഡേണ എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഉപയോഗിക്കുന്നത്. വാക്‌സിനുകള്‍ മെസഞ്ചര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ നല്‍കുന്നു, ഇത് കൊറോണ വൈറസിന് മുകളില്‍ ഇരിക്കുന്ന സ്‌പൈക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്വാഭാവിക രീതിയാണ്. കുത്തിവച്ചുകഴിഞ്ഞാല്‍, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്‌പൈക്കുകളിലേക്ക് ആന്റിബോഡികളാക്കുന്നു.
വാക്‌സിനേഷന്‍ ലഭിച്ച ഒരാളെ പിന്നീട് കൊറോണ വൈറസിന് വിധേയമാക്കുകയാണെങ്കില്‍, ആ ആന്റിബോഡികള്‍ വൈറസിനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കും. ഫേസ് 3 പഠനം മോഡേണയുടെ വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാനാകുമെന്നതിന്‍റെ ആദ്യ തെളിവാണെന്ന് കമ്പനി മേധാവി സ്റ്റെഫനി ബാന്‍സെല്‍ പറയുന്നു. വളരെ തീവ്രത ഏറിയ രോഗത്തെയും ഈ വാക്‌സിന്‍ ചെറുക്കുമെന്ന് സ്റ്റെഫനി വ്യക്തമാക്കി
യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്.. വാക്‌സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.
മോഡേണ വാക്‌സിന്‍ പരീക്ഷണത്തിന് ശേഷം വളണ്ടിയര്‍മാര്‍ക്ക് ക്ഷീണവും പനിയും ശരീരവേദനയും അനുഭവപ്പെട്ടെതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . എന്നാൽ വാക്‌സിന്‍ പരീക്ഷണഘട്ടത്തില്‍ ഉണ്ടാകുന്ന ചെറിയ പനിയും ക്ഷീണവും കാര്യമാക്കേണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതില്‍ പതിനൊന്നെണ്ണം വാക്‌സിന്‍ ഗവേഷണത്തിന്റെ അവസാനഘട്ടമെന്ന് കരുതപ്പെടുന്ന മൂന്നാം ഘട്ടത്തിലാണ്. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























