Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ചതിയെ ലോകത്തിനു മുന്നിൽ വരച്ച് കാട്ടി ലണ്ടൻ ; സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്നതായി വിവരം; . കിഴക്കൻ ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ ഉയരങ്ങളിൽ വിന്യസിച്ച സൈനികർക്ക് നേരെയായിരുന്നു ചൈന നീക്കം നടത്തുന്നതെന്ന് റിപ്പോർട്ട്

18 NOVEMBER 2020 11:38 AM IST
മലയാളി വാര്‍ത്ത

ലഡാക്ക് അതിർത്തിയിൽ ചൈനയുടെ മറ്റൊരു ചതിയെ ലോകത്തിനു മുന്നിൽ വരച്ച് കാട്ടുകയാണ് ലണ്ടൻ മാധ്യമം . ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് കൊണ്ടുള്ള ചൈനയുടെ നീക്കത്തെയാണ് കണ്ടെത്തിയത് . സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ഇത്തരത്തിൽ ഉള്ള വിവരം പുറത്തുവരുന്നത് എന്ന കാര്യം ശ്രദ്ധേയം . ഇന്ത്യൻ സൈന്യത്തിനെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്ന വിവരം ലണ്ടനിലെ മാദ്ധ്യമമായിരുന്നു പുറത്തുവിട്ടത്. കിഴക്കൻ ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ ഉയരങ്ങളിൽ വിന്യസിച്ച സൈനികർക്ക് നേരെയായിരുന്നു ചൈന നീക്കം നടത്തുന്നതെന്ന് ലണ്ടൻ മാദ്ധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മൈക്രോവേവ് ഒവന് സമാനമായ അന്തരീക്ഷം മേഖലകളിൽ സൃഷ്ടിച്ച് സൈനികരെ ഒഴിപ്പിക്കുകയാണ് ചൈനീസ് ശ്രമമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് .

ചൈനയിലെ റെൻമിൻ സർവ്വകലാശാല പ്രൊഫസർ ജിൻ കാൻറോങിന്റെ പ്രസ്താവനകളെ ആധാരമാക്കിയാണ് മാദ്ധ്യമം റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 29 മുതൽ ചൈനീസ് സൈന്യം ഇന്ത്യയിലെ സൈനികർക്ക് നേരെ മൈക്രോവേവ് ആയുധം ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രൊഫസറുടെ പ്രസ്താവന.ഏതായാലും ഈ വിവരം പുറത്ത് വന്നതോടെ ജാഗ്രത കൂടിയിരിക്കുകയാണ്.അതേ സമയം ഈ വാർത്ത വ്യാജമാണ് എന്ന തരത്തിലും പ്രചാരണങ്ങൾ നടക്കുന്നുണ്ട്‌ എന്ന കാര്യവും ശ്രദ്ധേയം . നേർക്കുനേർ എത്തുന്ന സാഹചര്യത്തിൽ ഉൾപ്പെടെ ആയുധം ഉപയോഗിക്കാൻ പാടില്ലെന്ന കരാറിൽ ഇന്ത്യയും - ചൈനയും ഒപ്പിട്ടിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതകാന്തിക കിരണമായ മൈക്രോവേവ് കിരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ആയുധമായ മൈക്രോവേവ് ആയുധം ചൈന ഇന്ത്യൻ സൈന്യത്തിന് നേരെ ഉപയോഗിക്കുകയായിരുന്നുവെന്ന് ജിൻ കാൺറോങ് പറഞ്ഞതായി പത്രം വ്യക്തമാക്കുന്നു എന്ന കാര്യമാണ് ചിന്തനീയം .


അതേ സമയം പത്രത്തിൻ്റെ റിപ്പോർട്ടിനോട് പ്രതികരിക്കാൻ ഇന്ത്യയും ചൈനയും തയ്യാറായിട്ടില്ല. മൈക്രോവേവ് ഉപയോഗിച്ചുകൊണ്ടുള്ള ആയുധം വികസിപ്പിക്കാൻ ചൈന ശ്രമം നടത്തുന്നതായി മുൻപും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വൈദ്യുതകാന്തിക വികരണങ്ങളെ പ്രത്യേക രീതിയിൽ കേന്ദ്രീകരിച്ച് എതിരാളികൾക്ക് നേരെ പ്രയോഗിക്കുകയാണ് ചെയ്യുക. കടുത്ത അസ്വസ്ഥതകൾ ഉണ്ടാകുന്നതോടെ എതിർഭാഗത്തുള്ളവർ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകാൻ പ്രേരിതരാകും. ചൈന പുതിയ ആയുധം പരീക്ഷിച്ചത്.ഏപ്രിലിൽ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ അടക്കം മരിച്ച ഏറ്റുമുട്ടലിന് ശേഷമാണ് മൈക്രോവേവ് ആയുധങ്ങൾ വിന്യസിച്ചതെന്ന വിവരവും പുറത്തുവന്നു. ലോകത്ത് യു.എസ് സൈന്യത്തിന്റെ കൈവശം മൈക്രോവേവ് ആയുധങ്ങളുണ്ടെങ്കിലും അവർ ആർക്കെതിരെയും ഉപയോഗിച്ചതായി റിപ്പോർട്ടില്ല.അരമൈൽ ദൂരത്തു നിന്ന് പ്രത്യേക ഉപകരണത്തിൽ നിന്ന് തൊടുക്കുന്ന മൈക്രോവേവ് ഇലക്ട്രോമാഗ്നറ്റിക് തരംഗം ശരീരത്ത് പതിച്ചാൽ ആ ഭാഗം ചൂടാകുകയും അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. തരംഗങ്ങളേൽക്കുന്നവർ ഛർദ്ദിക്കുകയും ചെയ്യും. സംഭവിക്കുന്നത് എന്താണെന്നറിയാതെ സൈനികർ തളർന്ന് വീഴും. മലനിരകളിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ ജവാൻമാരെ നേരിട്ട് ആക്രമിക്കുക എളുപ്പമല്ലെന്ന് മനസിലാക്കുകയും അതിർത്തിയിൽ വെടിയുതിർക്കാൻ അനുവാദമില്ലാത്തതും കണക്കിലെടുത്താണ് ഇത്തരത്തിൽ നീക്കങ്ങൾ നടത്തുക .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (29 minutes ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (47 minutes ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (56 minutes ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (1 hour ago)

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്  (1 hour ago)

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (1 hour ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (1 hour ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (2 hours ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (2 hours ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (2 hours ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (3 hours ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (3 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (3 hours ago)

Malayali Vartha Recommends