ഗുജറാത്തില്‍ മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പത്ത് മരണം...പതിനാറോളം പേര്‍ക്ക് പരിക്ക്

ഗുജറാത്തില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വഡോദരയില്‍ വഗോഡിയ ക്രോസിംഗ് ഹൈവേയില്‍ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.മരിച്ചവരിലേറെയും വജ്രാഭരണ തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പരുക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























