ആ അവിഹിതം സഹിക്കാൻ ആയില്ല; സീരിയൽ താരത്തെ വെട്ടി നുറുക്കാൻ കാരണം പുറത്ത്; പോലീസ് പിടിക്കൂടിയ പ്രതിയുടെ കുമ്പസാരം; ഞെട്ടിത്തരിച്ച് ആരാധകരും കുടുംബവും

ഞങ്ങളുടെ പ്രിയ താരത്തെ എന്തിനു ഇത്ര ക്രൂരമായി വെട്ടിക്കൊന്നു? ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് പോലീസ്. ഏവരെയും ഞെട്ടിച്ച സീരിയൽ നടൻ സെൽവരത്നത്തിന്റെ കൊലപാതക കേസിൽ ഒരാൾ അറസ്റ്റിൽ. ഇതോടെ കൊലപാതക കാരണം മറ നീക്കി പുറത്ത് വരികയാണ്. സീരിയൽ നടൻ സെൽവരത്നത്തെ വെട്ടിക്കൊന്ന കേസിൽ വിരുദുനഗർ സ്വദേശി വിജയകുമാറിനെ (30) എംജിആർ നഗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ കാരണത്താലാണ് നടനെ കൊലപ്പെടുത്തിയതെന്നു പൊലീസ് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും അതിൽ വിജയകുമാറിന്റെ സാന്നിധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസത്തെ ദുരൂഹതകൾക്കും ആശങ്കകൾക്കും ഒടുവിലാണ് കൊലപാതക കാരണം കണ്ടെത്തിയിരിക്കുന്നത് .
പ്രമുഖ തമിഴ് സീരിയൽ നടനായ സെൽവരത്‌നത്തെ രണ്ടു ദിവസം മുൻപായിരുന്നു അജ്ഞാത സംഘം വെട്ടിക്കൊന്നത്. 41 വയസ്സായിരുന്നു ഇദ്ദേഹത്തിന് വിജയകുമാറും സെൽവരത്‌നവും ശ്രീലങ്കൻ അഭയാർഥികളാണ്. 10 വർഷമായി സിനിമ, സീരിയൽ രംഗത്തു സജീവമാണ് സെൽവരത്‌നം. കഴിഞ്ഞ ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു സെൽവരത്‌നം. അപ്പോൾ ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നു. ഇതേ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു അദ്ദേഹം . ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.സീരിയൽ നടന്റെ അരുംകൊലയിൽ സകലരുവും ഞെട്ടിത്തരിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ സീരിയല്‍ നടനെ വെട്ടിക്കൊന്ന സംഭവത്തില്‍ പൊലീസ്അന്വേഷണം ആരംഭിച്ചത് സിസി ടിവി പരിശോധനയില്‍ നിന്ന് ആയിരുന്നു. ഇതിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു പോലീസ് . അസിസ്റ്റന്റ് ഡയറക്ടറായ സുഹൃത്തിനൊപ്പമാണ് സെല്‍വരത്‌നം താമസിച്ചുകൊണ്ടിരുന്നത്. സുഹൃത്താണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. ശനിയാഴ്ച സെല്‍വരത്‌നം ഷൂട്ടിംഗിന് പോയിരുന്നില്ല. പുലര്‍ച്ചെ ഫോണ്‍ കോള്‍ വന്ന ശേഷം പുറത്തു പോയ സെല്‍വരത്‌നത്തിന് വെട്ടേറ്റ വിവരമാണ് പിന്നീട് സുഹൃത്ത് അറിഞ്ഞത്.പൊലീസില്‍ വിളിച്ച് പറഞ്ഞ സുഹൃത്ത് പിന്നീട് ആശുപത്രിയില്‍ സെല്‍വരത്‌നത്തിന്റെ മൃതദേഹം എത്തിക്കുകയും ചെയ്തു.സി ടിവി പരിശോധനയിൽ ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിരുന്നു . സെൽവരത്നത്തിന്റെ ഭാര്യയും മക്കളും വിരുതുനഗറിലാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























