ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; വേല്‍യാത്രയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം

ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപമായിരുന്നു അപകടം. ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അപകട വിവരം ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.നേരായ ദിശയില്‍പോകുകയായിരുന്ന തന്റെ വാഹനത്തിലേക്ക് കണ്ടെയ്‌നര്‍ ലോറി വന്നിടിക്കുകയായിരുന്നെന്ന് ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു. ലോറിയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തുവരുന്നതായും ഖുശ്ബു അറിയിച്ചു.തമിഴ്‌നാട്ടില്‍ ബി.ജെ.പി സംഘടിപ്പിക്കുന്ന വേല്‍യാത്രയില്‍ പങ്കെടുക്കനായി കൂടല്ലൂരിലേക്ക് പോകവേയായിരുന്നു അപകടം.നടി കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ബി ജെ പി യിൽ ചേർന്നത് .
ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരികുക്കുകയായിരുന്നു .എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കിയിരുന്നു. തൊട്ടുപിന്നാലെ രാജിക്കത്ത് ഖുശ്ബു സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു.ഖുശ്‌ബുവിനെ പുറത്താക്കി കൊണ്ടുളള പത്രക്കുറിപ്പ് നേരത്തെ എ.ഐ.സി.സി പുറത്തുവിട്ടിരുന്നു. പാർട്ടിയിൽ താൻ പൂർണ സംതൃപ്തയാണെന്നും. ബി.ജെ.പിയിലേക്ക് പോകാൻ ഉദ്ദേശമില്ലെന്നുമായിരുന്നു താരം മുമ്പ് പറഞ്ഞിരുന്നത്. ബി.ജെ.പി സഖ്യകക്ഷി നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഖുശ്ബു അഭിനന്ദിച്ചിരുന്നു.കൂടാതെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബു അതൃപ്തിയും പ്രകടമാക്കിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരം ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന തരത്തിലെ വാർത്തകൾ പരന്നത്. അതേസമയം, ഈയിടെ ഹാഥ്‌രസ് പെൺകുട്ടിയ്ക്ക് നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഖുശ്ബു പങ്കെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് താരം ബി ജെ പിയിലേക്ക് ചേക്കേറിയത് .
ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഖുശ്‌ബുവിന്റെ മുന്‍ ബി.ജെ.പി വിരുദ്ധ പോസ്‌റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ രംഗത്ത് വന്നതും ശ്രദ്ധേയയാമായിരുന്നു . കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഖുശ്‌ബു ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ഖുശ്‌ബു മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്‌ത പോസ്‌റ്റുകള്‍ ചര്‍ച്ചയായത്
`ബി.ജെ.പി നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പാര്‍ട്ടിയാണെന്നും അവരുടെ തത്വം തന്നെ ഏകാധിപത്യമാണ് എന്നുമായിരുന്നു ഒരു ട്വീറ്റില്‍ ഖുശ്‌ബു പറഞ്ഞത്.അമിത് ഷായെ കുറ്റപ്പെടുത്തിക്കൊണ്ടും ഖുശ്‌ബു രംഗത്തെത്തിയിരുന്നു. “നിങ്ങള്‍ ഇത്രയ്‌ക്ക് ഭീരുവാണെന്ന് ലോകത്തിന് കാണിച്ച് കൊടുത്തതിന് നന്ദി. സത്യാവസ്ഥയെ അഭിമുഖീകരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കില്ല. നിങ്ങള്‍ തന്നെ തുടങ്ങി വെച്ച തീയുടെ ചൂട് അനുഭവിക്കാനുള്ള കരുത്തും നിങ്ങള്‍ക്കില്ല. ജീവിതം ഒരു ബൂമറാങ്ങാണെന്ന് മറക്കരുത്. നിങ്ങള്‍ എന്താണോ വിതയ്‌ക്കുന്നത് അത് തന്നെയാണ് നിങ്ങള്‍ കൊയ്യുന്നതും,” ഖുശ്‌ബു ട്വീറ്റ് ചെയ്‌തിരുന്നു .അത്തരം പഴയ ട്വീറ്റുകളാണ് ചർച്ചയായത് .
https://www.facebook.com/Malayalivartha

























