Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

ചൈനയുടെ ചന്ത ആകാൻ ഇനി ഇന്ത്യയെ നിൽക്കില്ല; പ്രധാന മന്ത്രിയുടെ പദ്ധതി ചൈനയുടെ ആഗ്രഹങ്ങളെ തകർക്കുന്നത് ; മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇന്ത്യ വിട്ടു നിന്നത് ആ ലക്ഷ്യത്തോടെ

18 NOVEMBER 2020 12:06 PM IST
മലയാളി വാര്‍ത്ത

ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ വലിയ അളവിൽ സ്വാധീനിക്കുന്ന വലിയൊരു കരാറിൽ തീരുമാനത്തിലെത്തിയിരുന്നു.. ചൈനയാണ് ഈ കരാറിന്റെ തലപ്പത്ത് നിൽക്കുന്നത്.ചൈന നേതൃത്വം നൽകുന്ന കരാർ ആയതുകൊണ്ടു തന്നെ ഇന്ത്യഇതിൽ നിന്നും വിട്ടു മാറി നിന്നിരുന്നു. . എന്നാൽ ഇന്ത്യയുടെ അസാന്നിധ്യം വലിയ്യ്‌ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു എന്ന കാര്യത്തിൽ സംശയമില്ല .ചർച്ചയുടെ അവസാനത്തിൽ ഇന്ത്യയുടെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടായിരുന്നു . ഈ സംഘത്തില്‍ ചേരാൻ ഇന്ത്യയ്ക്ക് എപ്പോൾ വേണമെങ്കിലും ഇടം ബാക്കിവച്ചായിരുന്നു ചർച്ച അവസാനിപ്പിച്ചത്. 10 ആസിയാൻ രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുമാണ് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) ഒപ്പുവച്ചത്.

വിയ്റ്റ്നാം ആതിഥ്യം വഹിച്ച ആസിയാൻ വെർച്വൽ ഉച്ചകോടിയിൽ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോളതലത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനവുമാണ് ആർസിഇപിയിൽ ഉൾപ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്.എന്നാൽ ഇന്ത്യ എന്ത് കൊണ്ട് ഇതിൽ നിന്നും വിട്ടു നിന്നുവെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമുണ്ട് . എന്തുകൊണ്ട് ഇന്ത്യ വിട്ടുനിന്നു?

വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് . മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇവിടെ തന്നെ ഉൽപന്നങ്ങൾ നിർമിച്ച് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ പദ്ദതി . എന്നാൽ ഈ കരാറിന്റെ ഭാഗമായാൽ ചൈനയുടെ വിലകുറഞ്ഞ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തും എന്ന കാര്യത്തിൽ സംശയമില്ല . ഇതോടെ സ്വദേശി കമ്പനികളെല്ലാം പിടിച്ചുനിൽക്കാനാവാതെ പ്രതിസന്ധിയിലാകുന്ന തരത്തിലേക്ക് നീങ്ങും . ചൈനയുടെ സാധനങ്ങൾ വിൽക്കുന്ന ചന്തയാണ് ഇന്ത്യ .എന്നാൽ ഇനി അത്തരത്തിലേക്ക് നീങ്ങുവാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഇളവുകളും മറ്റു ആനുകൂല്യങ്ങളും നൽകി വിദേശ, ആഭ്യന്തര കമ്പനികളെ നിക്ഷേപമിറക്കാൻ ക്ഷണിക്കുന്നത്. എന്നാൽ, ആർസിഇപി കരാറിന്റെ ഭാഗമാകുന്നതോടെ കാര്യങ്ങളെല്ലാം ചൈനയുടെ കൈവശമാകുകയാണ് ചെയ്യുന്നത് .

കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലെല്ലാം ഫ്രീയായി കച്ചവടം ചെയ്യാം . ഇതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ പോകുന്നത് ചൈന തന്നെയാണ് എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല . ഇലക്ട്രോണിക്സ് മേഖലകളിൽ വൻ മുന്നേറ്റം നടത്തുന്ന ചൈനയ്ക്ക് ഈ കരാർ വഴി പതിനഞ്ചോളം രാജ്യങ്ങളിൽ വേണ്ടപോലെ കച്ചവടം തുടരുവാൻ സാധിക്കും . ഇന്ത്യ പിൻമാറിയെങ്കിലും വിപണി നിയന്ത്രിക്കുക ചൈന തന്നെയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട് ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും നിർമിക്കുന്ന രാജ്യമാണ് ചൈന. ഇതെല്ലാം അതിവേഗം, നിയന്ത്രണങ്ങളില്ലാതെ വിൽക്കാൻ വിപണി വേണ്ടതുണ്ട്. അതായത് ഇനിയുള്ള ദിവസങ്ങളിൽ വിപണിയിലെ കാര്യങ്ങളെല്ലാം ചൈന തീരുമാനിക്കും.

മിക്ക ചൈനീസ് കമ്പനികൾക്കും അമേരിക്കയും യൂറോപ്പും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയുമായി വ്യാപാര ബന്ധം തകർന്നടിഞ്ഞ സാഹചര്യത്തിൽ ആർസിഇപി വഴി അംഗരാജ്യങ്ങളുമായി ചൈനക്ക് വൻതോതിൽ വ്യാപാരത്തിന് വഴിതുറക്കാൻ സാധിക്കും. കൊറോണവൈറസ് കാരണം തകർന്നു പോയ വിപണികൾ തിരിച്ചുപിടിക്കാനും ഇതിലൂടെ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയായി ചൈനയ്ക്ക് നിലനിൽക്കാൻ സാദിക്കും . അമേരിക്കയുടെ ആക്രമണത്തിൽ രക്ഷപ്പെട്ട് ഏഷ്യൻ മേഖലയിൽ പുതിയ വ്യാപാരനിയമങ്ങളിലൂടെ ചൈനയ്ക്ക് വൻ മുന്നേറ്റം നടത്താൻ സാധിക്കും. അംഗരാജ്യങ്ങൾക്കിടയിൽ എവിടേക്കും അനായാസം കയറ്റുമതി സാധ്യമാകും. ഇത് ചൈനീസ് കമ്പനികൾക്ക് വൻ നേട്ടമാകും. ഓരോ രാജ്യത്തിനും വേണ്ടി പ്രത്യേകം നടപടിക്രമം എന്നത് അപ്രസ്തമാകും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (28 minutes ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (46 minutes ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (55 minutes ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (1 hour ago)

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്  (1 hour ago)

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (1 hour ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (1 hour ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (2 hours ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (2 hours ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (2 hours ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (3 hours ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (3 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (3 hours ago)

Malayali Vartha Recommends