സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നല്‍കേണ്ടിവരുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. മിതമായ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളജുകളും മുന്നോട്ടുവയ്ക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞ് സര്‍ക്കാര്‍ .
https://www.facebook.com/Malayalivartha
























