യുപിയിലെ പ്രയാഗ്രാജില്‍ വിഷമദ്യം കഴിച്ച് ആറു പേര്‍ മരിച്ചു.... 15 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍.....

യുപിയിലെ പ്രയാഗ്രാജില്‍ വിഷമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമില്യഗ്രാമത്തിലാണ് വിഷമദ്യദുരന്തമുണ്ടായത്. അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവര്‍ക്കാണ് ജീവന്‍നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് മദ്യശാല നടത്തിയിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായ ഉത്തരം ലഭിക്കുകയുള്ളുവെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി പറഞ്ഞു.
മദ്യത്തിന്റെ സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലായ ദമ്പതികള്‍ക്കെതിരെ അനധികൃതമായി മദ്യവില്‍പ്പന നടത്തിയതിന് നിരവധി കേസുകളുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























