ജമ്മുകശ്മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിപ്പിച്ചു ; ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നിവയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പ്രതിഷേധമറിയിച്ചു; ഇനിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ നോക്കിയിരിക്കില്ല എന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

ജമ്മുകശ്മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഇന്ത്യ. ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നിവയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പ്രതിഷേധമറിയിച്ചു.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് പാക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്.
കഴിഞ്ഞ ദിവസം നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ ഇന്ത്യന്‍ സൈനികര്‍ വധിച്ചിരുന്നു. തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിലെ അംഗങ്ങളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ഭീകരര്‍ വലിയതോതില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച രഹസ്യാന്വേഷണ മുന്നറിയിപ്പ് നൽകുന്ന വിവരം . മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു . എന്നാൽ പാക് സൈന്യം അതിര്‍ത്തി പ്രദേശമായ നൗഷേരയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയുണ്ടായി . പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇതിനു പിന്നാലെ ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ അവന്തിപോറയില്‍ നിന്നും രണ്ട് ജെയ്ഷ്-ഇ-മുഹമ്മദിലെ ഭീകരരെ പിടികൂടി. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട് .
https://www.facebook.com/Malayalivartha























