കോവിഡ് വാക്സിന് വിതരണത്തിന് മൊബൈല് ആപ്ലിക്കേഷനുമായി കേന്ദ്ര സര്ക്കാര്

കോവിഡ് വാക്സിന് വിതരണത്തിന് മൊബൈല് ആപ്ലിക്കേഷനുമായി കേന്ദ്ര സര്ക്കാര്. 'കോവിന്' എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. വാക്സിന് വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ഇതെന്ന് കേന്ദ്രം അറിയിച്ചു.
വാക്സിന് ഡോസേജിന്റെ സമയക്രമവും ഇതില് ലഭ്യമാകും. കേന്ദ്രത്തില് നിന്നും സംസ്ഥാനങ്ങളില് നിന്നും കൂടാതെ ഐസിഎംആര്, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന് ഭാരത് എന്നിവിടങ്ങളില് നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനില് ലഭ്യമാകുക.
https://www.facebook.com/Malayalivartha