കോവിഡ് വ്യാപനം രൂക്ഷം... ഗുജറാത്തില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി , രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗുജറാത്തില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രിക്കാല കര്‍ഫ്യൂവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, സുററ്റ്, രാജ്‌കോട് എന്നിവിടങ്ങളിലാണ് രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ദീപാവലിയെ തുടര്‍ന്നാണ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ നിലപാട്.
അതേസമയം ഈ ദിവസങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌കുകള്‍ ധരിക്കാന്‍ തയാറാവുന്നില്ലെന്നും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്ത പറഞ്ഞു. രാജസ്ഥാനില്‍ പ്രതിദിന രോഗികള്‍ 2,762 പിന്നിട്ടതോടെ, 33 ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.അതിനിടെ, രാജ്യത്ത് ശനിയാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിനിടെ 46,232 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90.5 ലക്ഷം ആയി. വെള്ളിയാഴ്ച മാത്രം 564 പേര്‍ മരിച്ചതോടെ ആകെ മരണം 1.32ലക്ഷമായി. നിലവില്‍ 4.4 ലക്ഷം പേര്‍ ചികിത്സയിലുണ്ട്.
https://www.facebook.com/Malayalivartha
























